കൊട്ടാരക്കര : സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്റെ മകന്റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് സെപ്റ്റംബർ 27 ലേക്ക് പരിഗണിക്കാൻ മാറ്റി. കേസ് കൊട്ടാരക്കര അസി. സെഷൻസ് കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, സഫീർ എന്നിവരെയാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്റെ മകനടക്കമുള്ള നാലംഗ സംഘം ആക്രമിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ സന്തോഷ് തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാ യിരുന്നു. കേസ് പിൻവലിക്കാനുള്ള നീക്കത്തിനെതിരെ എക്സൈസ് ഉദ്യോഗസ്ഥരുട സംഘടന രംഗത്തുണ്ട്. മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം ഉണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ സ്ഥലത്ത് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷിനെയും സഫീറിനെയും നാലംഗ സംഘം ആക്രമിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.