കൊട്ടാരക്കര: പരാതിയുമായെത്തിയ ദലിത് യുവാവിനെ പ്രതികൾക്കൊപ്പം ലോക്കപ്പിൽ നിർത്തി കൊട്ടാരക്കര സി.ഐ ആക്ഷേപിച്ചതായി പരാതി. താമരകുടി ഡീസൻറ് മുക്ക് പുത്തൻവിള വീട്ടിൽ വിനോദ് (36) ആണ് പരാതിയുമായി രംഗത്തുവന്നത്. നാലുപേർ ചേർന്ന് ആക്രമിച്ചെന്ന് കാട്ടി വിനോദ് കൊട്ടാരക്കര പൊലീസിൽ നവംബർ 17 ന് പരാതി നൽകിയിരുന്നു. നാൽവർ സംഘത്തിെൻറ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിനോദിനെ താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയിട്ടും കൊട്ടാരക്കര പൊലീസ് കേസെടുത്തില്ല. 27 ന് വീണ്ടും മടങ്ങിയെത്തി വിനോദ് പൊലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ പൊലീസ് പിന്നീട് കേസെടുത്തു. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ മണിക്കൂറുകളോളം പ്രതികളോടൊപ്പം ലോക്കപ്പിൽ നിർത്തി ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചെന്ന് വിനോദ് പറയുന്നു. മർദനത്തിൽ അക്രമികൾ ചെവി കടിച്ചുമുറിച്ചിരുന്നു. എന്നാൽ, ദുർബല വകുപ്പുകൾ മാത്രമാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത്. പരാതി സ്വീകരിച്ചതിെൻറ രസീത് ചോദിച്ച തന്നെ ജി.ഡി ചാർജുള്ള പൊലീസുകാരൻ സലിൻ ആക്ഷേപിച്ചതായും ഭീഷണിപ്പെടുത്തിയതായും വിനോദ് പറയുന്നു.
മുഖ്യ മന്ത്രിക്കും കേരള നിയമസഭ പെറ്റീഷൻ കമ്മിറ്റിക്കും ഡി.ജി.പിക്കും പട്ടികജാതി ക്ഷേമവകുപ്പിനും വിനോദ് പരാതി നൽകി. എന്നാൽ, ഇരു കക്ഷികൾക്കെതിരെയും പരാതിയുള്ളതിനാൽ രണ്ട് കൂട്ടരെയും ലോക്കപ്പ് മുറിക്ക് പുറത്ത് നിർത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കൊട്ടാരക്കര സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.