കൊട്ടാരക്കര: ടൗണിലെ ഓടകളിലെ സ്ലാബുകൾ തകർന്നതോടെ കാൽനട യാത്രികർ ദുരിതത്തിൽ. ചന്തമുക്കിലെ ഓട പൂർണമായും തകർന്ന നിലയിലാണ്. ആളുകൾ അപകടത്തിൽപെടാതിരിക്കാൻ ഓടകളിൽ കമ്പുകൾ കൊണ്ട് ’സിഗ്നൽ’വെക്കുകയാണ് ടൗണിലെ വ്യാപാരികൾ. ഓടയുടെ മുകളിലെ മിക്ക സ്ലാബുകളും തകർന്ന അവസ്ഥയിലാണ്.
ദിവസവും ആയിരക്കണക്കിന് പേരെത്തുന്ന ടൗണിൽ പലരുടെയും കാലുകൾ ഓടയിൽ കുടുങ്ങിപ്പോകുന്ന സംഭവങ്ങൾ പതിവാണ്. ഇതിനെതിരെ നഗരസഭക്ക് പരാതിയുമായി വ്യാപാരികളും നാട്ടുകാരും രംഗത്ത് വന്നിട്ടും പ്രയോജനമില്ല.
സ്ഥലം എം.എൽ.എയായ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സ്കൂൾ വിദ്യാർഥികളും വയോധികരുമടക്കം തകർന്ന ഓടയിൽ കുടുങ്ങി അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. ഓടകൾ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇടപെടുന്നില്ലെന്ന പരാതിയും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.