കൊട്ടാരക്കര: യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാെണന്ന് തെളിഞ്ഞു. പ്രതികൾ പൊലീസ് കസ്റ്റഡിയിലായി. പൂവറ്റൂർ കിഴക്ക് പുത്തൂർമുക്കിൽ മനുഭവനിൽ മനുരാജ് (33) െൻറ മരണവുമായി ബന്ധപ്പെട്ട് പട്ടാഴി തേക്കെത്തേരി നരിക്കോട് പുത്തൻ വീട്ടിൽ പൗലോസ് (71), കലയപുരം പാറവിള വിഷ്ണു ഭവനിൽ മോഹനൻ (44) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മനുരാജിനെ ഭാര്യ അശ്വതിയുടെ വീട്ടിന് സമീപമുള്ള പാറക്കുളത്തിൽ കഴിഞ്ഞ ജൂൺ മൂന്നിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മനുരാജിനെ ജൂൺ രണ്ട് മുതൽ കാണാതായതായി ഭാര്യ പരാതിപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം പാറക്കുളത്തിൽ മനുരാജിെൻറ ശരീരം പൊങ്ങുകയായിരുന്നു. സ്പെഷൽ ബ്രാഞ്ച് പൊലീസ് മരണത്തിൽ സംശയമുണ്ടെന്ന് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അന്വേഷണം കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് കൈമാറി.
ഇതിനിടയിൽ പോറ്റ്േമാർട്ടം റിപ്പോർട്ടിൽ മരണകാരണം തലക്കേറ്റ അടിമൂലമാണെന്ന് വ്യക്തമായി. മനുരാജും പ്രതികളായ പൗലോസും മോഹനനും ഒരുമിച്ച് കൂലിപ്പണികളും മറ്റും ചെയ്തുവരികയായിരുന്നു. ജൂൺ രണ്ടിന് മനുരാജ് ജോലി കഴിഞ്ഞശേഷം പൗലോസിെൻറ വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിച്ചു. തുടർന്ന് അടക്കാമരം കച്ചവടം ചെയ്തതുമായി ബന്ധപ്പെട്ട് മനുരാജും പൗലോസും തമ്മിൽ തർക്കമുണ്ടായി. അടക്കാമരക്കമ്പ് കൊണ്ട് മനുരാജിെൻറ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പൗലോസും മോഹനനും ചേർന്ന് മൃതദേഹം രാത്രിതന്നെ പാറക്കുളത്തിൽ കൊണ്ടിട്ടു. സംഭവം കഴിഞ്ഞ് കുറച്ചുദിവസങ്ങൾക്കകം പൗലോസിെൻറ വീട് കത്തിനശിക്കുകയും ചെയ്തു. ഇത് തെളിവ് നശിപ്പിക്കാൻ വേണ്ടിയായിരുന്നുവത്രെ. ഇതിെൻറ അടിസ്ഥാനത്തിൽ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.