കൊട്ടാരക്കര: നെല്ലിക്കുന്നം അമ്പലപ്പുറം റോഡിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിൻെറ കാൽവിരൽ അറ്റു. ആലുംപാറ അമ്പലപ്പുറം കൊച്ചുപൊയ്കയിൽ വീട്ടിൽ സന്തോഷിൻെറ (45) കാൽവിരലാണ് അപകടത്തിൽ അറ്റുപോയത്.
ഇയാളെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം.
ഈ ഭാഗത്ത് ഒരു മാസത്തിനിടെ നാല് അപകടങ്ങൾ ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് കാഴ്ച മറയ്ക്കുന്ന തരത്തിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റും റോഡിൻെറ വശങ്ങളിൽ ഇറക്കിയിട്ടിരിക്കുന്ന കൂറ്റൻ പാറകളും വശങ്ങളിലെ കാടുകളുമാണ് അപകടകാരണമെന്നും ഇത് നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.