കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽനിന്ന് ഡിസംബർ നാലിന് മലക്കപ്പാറക്കും 16ന് വാഗമൺ വഴി മൂന്നാറിനും ഉല്ലാസ യാത്ര. നാലിന് രാവിലെ കൊട്ടാരക്കരനിന്ന് തിരിച്ച് ആതിരപ്പള്ളി-വാഴച്ചാൽ സന്ദർശിച്ച് മലക്കപ്പാറയിലെത്തി തിരികെ രാത്രി 11ന് കൊട്ടാരക്കരയിൽ എത്തും. 1100 രൂപയാണ് ടിക്കറ്റ് ചാർജ്.
16ന് രാവിലെ 5.30ന് കൊട്ടാരക്കരയിൽനിന്ന് വാഗമൺ, ഇടുക്കി ഡാം വഴി മൂന്നാറിലെത്തി അവിടെ സ്റ്റേ ചെയ്ത ശേഷം പിറ്റേന്ന് ബൊട്ടാണിക്കൽ ഗാർഡൻ, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ടോപ് സ്റ്റേഷൻ ഇവ സന്ദർശിച്ചശേഷം രാത്രി 12ഓടെ കൊട്ടാരക്കരയിൽ തിരികെ എത്തും. ടിക്കറ്റ് ചാർജ് 1305 രൂപ. രണ്ടു യാത്രകളും സൂപ്പർ ഡീലക്സ് ബസുകളിലാണ്. ബുക്കിങ്ങിന് ഫോൺ: 994652 7285, 9446787046.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.