അഭിറാം, സൽമാൻ എസ്. ഹുസൈൻ, അഭിഷന്ത്‌

നമ്പർ​​േപ്ലറ്റ്​ ഒഴിവാക്കി യാത്ര; വാഹന പരിശോധനക്കിടെ പിടിയിലായത്​ ആഡംബര ബൈക്ക് മോഷ്​ടാക്കൾ

കൊട്ടാരക്കര (കൊല്ലം): ആഡംബര ബൈക്ക് മോഷണക്കേസിലെ പ്രതികളെ ഏഴുകോൺ പൊലീസ് പിടികൂടി. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം കൊച്ചുള്ളൂർ റോഡ് ​ഗാർഡൻസ് ചന്തവിളവീട്ടിൽ ഹൗസ് നമ്പർ മൂന്നിൽ അഭിറാം (23), കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മുസ്​ലിം സ്ട്രീറ്റിൽ ഹയാത്ത് ലീമാൻ പള്ളിക്ക് സമീപം പാറവിള വീട്ടിൽ സൽമാൻ എസ്. ഹുസൈൻ (18), നെടുവത്തൂർ ഈഴക്കാല പള്ളത്ത് വീട്ടിൽ അഭിഷന്ത് (24) എന്നിവരാണ് അറസ്​റ്റിലായത്.

തമിഴ്നാട് ചെന്നൈ രാജപുരം സ്വദേശിയായ നവീൻരാജിെൻറ മുന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന ബൈക്ക് പ്രതികളിൽനിന്ന്​ കസ്​റ്റഡിയിലെടുത്തു. എഴുകോൺ പൊലീസി​െൻറ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി വിശദമായി അന്വേഷിച്ചതിൽ ഇവർ ഉപയോഗിച്ചിരുന്നത് മോഷ്​ടിച്ച ബൈക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു.

എഴുകോൺ പൊലീസി​െൻറ വാഹന പരിശോധനക്കിടയിൽ നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനം കണ്ടതിനെ തുടർന്ന് കസ്​റ്റഡയിലെടുക്കുകയായിരുന്നു. തുടർന്ന് വാഹനത്തി​െൻറ എൻജിൽ നമ്പർ ഉപയോ​ഗിച്ച് വാഹന ഉടമയെ കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Travel without number plate; Luxury bike thieves caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.