ഉത്ര വധക്കേസ്: അന്വേഷണ മികവിന് അംഗീകാരത്തിളക്കം

കൊട്ടാരക്കര: അഞ്ചൽ ഉത്ര വധക്കേസ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പിൽ നിന്നുള്ള അംഗീകാരത്തിളക്കം. മുൻ റൂറൽ ജില്ല പൊലീസ് മേധാവിയടക്കം അന്വേഷണ സംഘത്തിലെ 12 പേർക്കാണ് ബാഡ്ജ് ഓഫ് ഒാണർ നൽകി ആദരിച്ചത്.

മുൻ റൂറൽ എസ്.പി ഹരിശങ്കർ, മുൻ അഡീഷനൽ എസ്.പി മധുസൂദനൻ, ഡിവൈ.എസ്.പി അശോകൻ, ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐമാരായ അനിൽകുമാർ, രമേഷ് കുമാർ, അനിൽകുമാർ, ആഷിർ കോഹൂർ, എ.എസ്.ഐമാരായ മനോജ് കുമാർ, പ്രവീൺ, വനിത സി.പി .ഒ സജീന, സി.പി.ഒ മഹേഷ് മോഹൻ എന്നിവർക്കാണ് സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഓഫ് ഒാണർ നൽകി ആദരിച്ചത്.

ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ നേരിട്ട് തെളിവുകൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ ശാസ്ത്രീയ - സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചുരുളഴിച്ചത്​. വിഷചികിത്സകരുടെയും പാമ്പു പരിശീലകരുടെയും അറിവുകൾ ഇതിനായി അന്വേഷണസംഘം തേടിയിരുന്നു. പ്രതിക്ക് പാമ്പിനെ കൈമാറിയ പാമ്പുപിടിത്തക്കാരനെയും വലയിലാക്കാൻ കഴിഞ്ഞു.

Tags:    
News Summary - Uttra murder case: Recognition for investigative excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.