നാലമ്പല യാത്രകള്‍ സമാപിച്ചു; ഹിറ്റായി കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ബ​ജ​റ്റ് ടൂ​റി​സം

കൊ​ല്ലം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ നാ​ല​മ്പ​ല യാ​ത്ര​ക​ള്‍ അ​വ​സാ​നി​ച്ചു. രാ​മാ​യ​ണ മാ​സ​ത്തി​ല്‍ തൃ​ശൂ​ര്‍, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ്ര​ശ​സ്ത ദാ​ശ​ര​ഥി ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍ ന​ല്‍കി​യ​ത് റെ​ക്കോ​ര്‍ഡ് വ​രു​മാ​നം.

ജി​ല്ല​യി​ലെ എ​ട്ട്​ ഡി​പ്പോ​ക​ളി​ല്‍നി​ന്നാ​യി 36 ട്രി​പ്പു​ക​ളാ​ണ് ഇ​ത്ത​വ​ണ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം 16 യാ​ത്ര​ക​ളി​ല്‍നി​ന്ന്​ 4,16,000 രൂ​പ ല​ഭി​ച്ച സ്ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ 36 ട്രി​പ്പു​ക​ളി​ല്‍നി​ന്ന്​ 11,06,000 രൂ​പ​യാ​ണ് ക​ല​ക്​​ഷ​ന്‍. 1512 പേ​ര് നാ​ല​മ്പ​ല യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. 13 യാ​ത്ര​ക​ളു​മാ​യി കൊ​ല്ലം യൂ​നി​റ്റ് ഒ​ന്നാ​മ​ത് എ​ത്തി.

ഏ​ഴ്​ യാ​ത്ര​ക​ളു​മാ​യി കൊ​ട്ടാ​ര​ക്ക​ര​യും അ​ഞ്ച്​ യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ച​ട​യ​മം​ഗ​ലം മൂ​ന്ന്​ യാ​ത്ര​ക​ള്‍ ന​ട​ത്തി​യ​പ്പോ​ള്‍ പു​ന​ലൂ​ര്‍, ആ​ര്യ​ങ്കാ​വ്, പ​ത്ത​നാ​പു​രം, ചാ​ത്ത​ന്നൂ​ര്‍ എ​ന്നീ യൂ​നി​റ്റു​ക​ള്‍ ര​ണ്ടു​വീ​തം യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

കൊ​ല്ല​ത്തു​നി​ന്നു​ള്ള ഈ ​മാ​സ​ത്തെ യാ​ത്ര​ക​ള്‍

  • ആ​ഗ​സ്റ്റ് 24ന് ​മൂ​ന്നാ​ര്‍, റോ​സ്മ​ല എ​ന്നി​ങ്ങ​നെ ര​ണ്ടു​യാ​ത്ര​ക​ളാ​ണ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ല​ത്തു​നി​ന്ന് രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച പൂ​പ്പാ​റ ഗ്യാ​പ് റോ​ഡ്, ആ​ന​യി​റ​ങ്ങ​ല്‍ ഡാം ​ചി​ന്ന​ക്ക​നാ​ല്‍, വ​ഴി മൂ​ന്നാ​റി​ല്‍ എ​ത്തി സ്റ്റേ ​ചെ​യ്ത്​ അ​ടു​ത്ത ദി​വ​സം കാ​ന്ത​ല്ലൂ​ര്‍, മ​റ​യൂ​ര്‍ സ​ന്ദ​ര്‍ശി​ച്ച് രാ​ത്രി​യോ​ടെ കൊ​ല്ല​ത്തു മ​ട​ങ്ങി​യെ​ത്തും. ബ​സ് ചാ​ര്‍ജും താ​മ​സ​വും ഉ​ള്‍പ്പെ​ടെ 1730 രൂ​പ​യാ​ണ് നി​ര​ക്ക്.
  • ആ​ഗ​സ്റ്റ് 24ന് ​ന​ട​ക്കു​ന്ന റോ​സ്​​മ​ല ഏ​ക​ദി​ന യാ​ത്ര​യി​ല്‍ റോ​സ് മ​ല കൂ​ടാ​തെ പാ​ല​രു​വി, തെ​ന്മ​ല എ​ന്നീ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ര്‍ശി​ക്കും. മൂ​ന്ന് സ്ഥ​ല​ത്തെ​യും പ്ര​വേ​ശ​ന ഫീ​സ് ഉ​ള്‍പ്പെ​ടെ 770 രൂ​പ​യാ​ണ് ഒ​രാ​ള്‍ക്ക് ചാ​ര്‍ജ്.
  • ആ​ഗ​സ്റ്റ് 25ന്റെ ​കു​റ്റാ​ലം യാ​ത്ര​യി​ല്‍ ആ​ര്യ​ങ്കാ​വ്, കു​റ്റാ​ലം, തി​രു​മ​ലൈ കോ​വി​ല്‍ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കും. ഒ​രാ​ള്‍ക്ക് 550 രൂ​പ​യാ​ണ് ചാ​ര്‍ജ്.
  • ആ​ഗ​സ്റ്റ് 26ന്​ ​പൊ​ന്മു​ടി യാ​ത്ര രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കും. പേ​പ്പാ​റ ഡാം, ​മീ​ന്‍മു​ട്ടി വെ​ള്ള​ച്ചാ​ട്ടം, ക​ല്ലാ​ര്‍, പൊ​ന്മു​ടി എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന യാ​ത്ര​ക്ക് ബ​സ് നി​ര​ക്കും പ്ര​വേ​ശ​ന ഫീ​സു​ക​ളും ഉ​ള്‍പ്പെ​ടെ 770 രൂ​പ​യാ​ണ് ചാ​ര്‍ജ്.
  • 26ന് ​പാ​ണി​യേ​ലി​പോ​ര് യാ​ത്ര ഉ​ണ്ടാ​യി​രി​ക്കും. തൃ​പ്പൂ​ണി​ത്ത​റ ഹി​ല്‍ പാ​ല​സ് മ്യൂ​സി​യം, ക​പ്രി​കാ​ട് അ​ഭ​യാ​ര​ണ്യം, പാ​ണി​യേ​ലി​പ്പോ​ര് എ​ന്നി​വ​യാ​ണ് സ​ന്ദ​ര്‍ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍.
  • ജ​ന​പ്രി​യ വി​നോ​ദ​യാ​ത്ര​യാ​യ ഗ​വി-​പ​രു​ന്തും​പാ​റ ട്രി​പ് 27ന് ​ന​ട​ക്കും. രാ​വി​ലെ അ​ഞ്ചി​ന്​ ആ​രം​ഭി​ച്ച് രാ​ത്രി 10.30ന്​ ​മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​യു​ടെ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു.
  • മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍പ്പാ​ടം, കൊ​ച്ച​രി​ക്ക​ല്‍ ഗു​ഹ, കൊ​ച്ച​രീ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന വി​നോ​ദ​യാ​ത്ര 28ന് ​രാ​വി​ലെ 5.30ന് ​ആ​രം​ഭി​ക്കും.
  • ആ​റ​ന്മു​ള വ​ള്ള​സ​ദ്യ ഉ​ള്‍പ്പെ​ടു​ന്ന പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ര്‍ശ​നം ആ​ഗ​സ്റ്റ് 29ന് ​രാ​വി​ലെ അ​ഞ്ചി​ന്​ ആ​രം​ഭി​ക്കും. 910 രൂ​പ​യാ​ണ് ചാ​ർ​ജ്.

ഫോ​ൺ: 9747969768, 8921950903, 9495440444.

Tags:    
News Summary - KSRTC Budget Tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.