കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്രകള്‍

കൊ​ല്ലം: ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ല്‍ നി​ന്ന്​ ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ ഒ​രു​ക്കി കെ.​എ​സ്.​ആ​ര്‍.​ടി.​സി. കൊ​ല്ല​ത്തി​നു പു​റ​മേ കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, ച​ട​യ​മം​ഗ​ലം യൂ​നി​റ്റു​ക​ളി​ല്‍ നി​ന്നാ​ണ് യാ​ത്ര​ക​ള്‍.

കൊ​ല്ല​ത്തു നി​ന്നും ഏ​ഴി​ന് റോ​സ് മ​ല, അ​ന്നേ​ദി​വ​സം രാ​മ​ക്ക​ല്‍മേ​ട് യാ​ത്ര​യും. മെ​യ് 1 വ​രെ 27 യാ​ത്ര​ക​ളാ​ണ് കൊ​ല്ല​ത്തു നി​ന്നും ന​ട​ത്തു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര യൂ​ണി​റ്റ് ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ 22 യാ​ത്ര​ക​ള്‍ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി -10. പ​ത്ത​നാ​പു​രം -8 പു​ന​ലൂ​ര്‍ 6. ചാ​ത്ത​ന്നൂ​ര്‍ -6, ച​ട​യ​മം​ഗ​ലം -4 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ഡീ​പ്പോ​യി​ല്‍ നി​ന്നും ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ട്രി​പ്പു​ക​ള്‍ ചാ​ര്‍ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക്.. കൊ​ട്ടാ​ര​ക്ക​ര - 9567114271, ക​രു​നാ​ഗ​പ്പ​ള്ളി 9961222401, പു​ന​ലൂ​ര്‍ -9495430020, പ​ത്ത​നാ​പു​രം- 9948288856, ച​ട​യ​മം​ഗ​ലം - 9961530083, ചാ​ത്ത​ന്നൂ​ര്‍ - 9947015111.

പ​ത്ത​നാ​പു​ര​ത്തു നി​ന്നു​ള്ള ആ​ദ്യ യാ​ത്ര ഏ​പ്രി​ല്‍ ഏഴിന്

കൊ​ല്ലം: പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഉ​ല്ലാ​സ​യാ​ത്ര ഏ​പ്രി​ല്‍ 7 ന് ​ആ​രം​ഭി​ക്കും. വാ​ഗ​മ​ണ്‍- പ​രു​ന്തും​പാ​റ​യാ​ണ് ആ​ദ്യ​യാ​ത്ര. രാ​വി​ലെ 6 ന് ​പ​ത്ത​നാ​പു​ര​ത്തു നി​ന്ന്​ ആ​രം​ഭി​ച്ചു രാ​ത്രി 09.30 ന് ​മ​ട​ങ്ങി എ​ത്തു​ന്ന യാ​ത്ര​യി​ല്‍ വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നു​ക​ള്‍, പൈ​ന്‍ ഫോ​റ​സ്റ്റ്, പു​തി​യ ഗ്ലാ​സ് ബ്രി​ഡ്ജ് സ്ഥി​തി ചെ​യ്യു​ന്ന അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍ക്ക്, പ​രു​ന്തും പാ​റ എ​ന്നി​വ ഉ​ള്‍പ്പെ​ടും. 760 രൂ​പ​യാ​ണ് യാ​ത്ര​നി​ര​ക്ക്. 10 നാ​ണ് വാ​ഗ​മ​ണ്‍ യാ​ത്ര.

13 നും 28 ​നും അ​ഴി​മ​ല-​ചെ​ങ്ക​ല്‍ യാ​ത്ര, 14 ന് ​സാ​ഗ​ര​റാ​ണി ബോ​ട്ട് യാ​ത്ര 25 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​ര്‍ന്നു​ള്ള അ​നു​ബ​ന്ധ ക​പ്പ​ല്‍യാ​ത്ര എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക്: 7561808856.

Tags:    
News Summary - KSRTC Excursions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.