കൊല്ലം: കൊല്ലത്തുനിന്ന് ഈമാസം 14ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയാല്‍ കൊച്ചിയില്‍നിന്ന് കപ്പലില്‍ ഉല്ലാസയാത്ര പോകാം. ആഡംബര സൗകര്യങ്ങളോടുകൂടിയ ജലയാനമായ നെഫെര്‍ട്ടിറ്റിയിൽ ഉല്ലാസയാത്ര നടത്തുന്നതിന് കൊച്ചിയിൽ എത്തിക്കുന്ന കണക്ഷൻ ബസാണ് കൊല്ലത്തുനിന്ന് തിരിക്കുന്നത്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷനും കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലും ചേര്‍ന്ന് മേയ് 14നാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.
14ന് രാവിലെ 4.30ന് ലോ ഫ്ലോര്‍ എ.സി ബസില്‍ പുറപ്പെട്ട് കൊച്ചിയിലെത്താം. കൊച്ചിയില്‍നിന്ന് ഒമ്പതിന് കപ്പല്‍ പുറപ്പെടും. യാത്ര പൂര്‍ത്തിയായശേഷം കൊച്ചിയില്‍നിന്ന് ബസില്‍ തന്നെ കൊല്ലത്ത് തിരികെയെത്താം. അഞ്ച് മണിക്കൂര്‍ നീളുന്നതാണ് ഉള്‍ക്കടല്‍ യാത്ര. കപ്പലിനുള്ളില്‍ മ്യൂസിക് വിത്ത് ഡി.ജെ, ഗെയിമുകള്‍, ബുഫെ ലഞ്ച്, കുട്ടികള്‍ക്കുള്ള പ്രത്യേക ഗെയിം സോണ്‍, തിയറ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 3500 രൂപയും അഞ്ചുമുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 1800 രൂപയുമാണ് നിരക്ക്. കപ്പലിലെ ഭക്ഷണം ഉള്‍പ്പെടെയാണിത്. വിവരങ്ങള്‍ക്ക്: 9496675635, 8921950903, 7012669689, 9447721659.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.