കുണ്ടറ: റോഡപകടങ്ങളില്‍ കേരളത്തില്‍ പ്രതിവര്‍ഷം മരിക്കുന്നത് 50,000 പേരാണെന്നും എ.ഐ കാമറ സ്ഥാപിച്ചതോടെ അപകടങ്ങളും നിയമലംഘനങ്ങളും ഗണ്യമായി കുറഞ്ഞെന്നും മന്ത്രി ആന്റണി രാജു. പടപ്പക്കരയിലെക്ക് കാല് നൂറ്റാണ്ട് ബസോടിച്ച് നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയ ജോണ്സണ് നാവീസിനെ ആദരിക്കാന്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച അനുമോദനയോഗവും പഠനോപകരപണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി കണ്‍വീനര്‍ ജോഷി ജോണ്‍ അധ്യക്ഷത വഹിച്ചു. കവി ഫില്ലീസ് ജോസഫ്, സുഭാഷ് ആഞ്ചലോസ്, രാജീവ്, സുജീഷ് ജോയ്, ബിനോയ് ജോർജ്, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ജെ. മേഴ്സിക്കുട്ടിയമ്മ, കെ.എസ്.ആര്.ടി.ഇ.എ ജില്ല സെക്രട്ടറി കെ.അനില്‍കുമാര്‍, സി.പി.എം പേരയം ലോക്കല്‍ സെക്രട്ടറി ജെ. ഷാഫി, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റംഗം എ.ജെ. മാര്‍ക്സണ്‍, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്യാം, സംഘാടക സമിതി ചെര്‍മാന്‍ അമ്പിളി സിറിള്‍, അനു ആന്റണി, വില്‍ഫ്രഡ്, എസ്.ഐ. ദര്‍ശ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.