കൊല്ലം: കേരളത്തിൽ നിന്ന് എൻഡുറെൻസ് സൈക്ലിങ്ങിൽ ഡബിൾ സൂപ്പർ റാൻഡോണർ നേടുന്ന ആദ്യ വനിത എന്ന ബഹുമതി കൊല്ലം സ്വദേശി ലൊറേൻ ഡിക്കോസ്റ്റക്ക്. ആഗസ്റ്റ് 27 മുതൽ 29 വരെ നടന്ന 600 കിലോമീറ്റർ ധനുഷ്കോടി-തൃച്ചി സൈക്ലിങ് 39 മണിക്കൂർ 30 മിനിറ്റ് കൊണ്ട് പിന്നിട്ടാണ് ലൊറേൻ പദവി നേടിയത്.
ഈ സീസണിൽ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും നടന്ന 200, 300, 400, 600 കിലോമീറ്റർ റേസിൽ പങ്കെടുത്ത് സൂപ്പർ റാൻഡോണർ പദവി കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിൽ ഒഡാക്സ് ഇന്ത്യ എന്ന സംഘടനയും ആഗോളതലത്തിൽ ഫ്രാൻസിലെ ഒഡാക്സ് ക്ലബ് പാരീസിയനുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മെഡലുകൾ നൽകുന്നത് ക്ലബ് പാരിസിയനാണ്. സംസ്ഥാന ബോക്സിങ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റയുടെയും റീറ്റ ഡിക്കോസ്റ്റയുടെയും മകളാണ് ലൊറേൻ. നാലുവർഷം ദേശീയ െഎ.എസ്.സി സ്കൂൾ അത്ലറ്റിക് ചാമ്പ്യനും സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.