കൊല്ലം: കശുവണ്ടിത്തൊഴിലാളികൾക്കിടയിൽ വോട്ടഭ്യർഥന നടത്തി യു.ഡി.എഫ് കൊല്ലം സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന്. കെ.എസ്.ഐ.ഡി.സിയുടെ ഉടമസ്ഥതയിലുള്ള കശുവണ്ടി ഫാക്ടറികളിലായിരുന്നു തിങ്കളാഴ്ച സന്ദര്‍ശനം. പാരിപ്പള്ളി കെ.എസ്.സി.ഡി.സിയില്നിന്നാരാംഭിച്ച പര്യടനം വിവിധ കാഷ്യൂ ഫാക്ടറികളിൽ സ്വീകരണം ഏറ്റുവാങ്ങി. തൊഴിലാളികളുടെ അവകാശസമര പോരാട്ടത്തില്‍ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ചെയ്ത ഇടപെടലുകളെ കുറിച്ച് സ്ഥാനാർഥി സംസാരിച്ചു.
സ്ഥാനാർഥിയോടൊപ്പം സജി ഡി. ആനന്ദ്, ടി.സി. വിജയന്, ജി. വേണുഗോപാല്‍, കോതേത് ഭാസുരന്‍, പെരിനാട് മുരളി, മോഹന്‍ലാല്‍, ശശിധരന് പിള്ള, ടി.സി. അനില്‍കുമാര്‍, ഫിറോസ് ഷാസമദ്, എം.എസ്. ഷൗക്കത്ത്, കെ.ബി. ഷഹാല്‍, ബിജു ലക്ഷ്മികാന്തന്‍, ഉഷര്, മേക്കോണ്‍ ഹരിലാല്‍, ഒ.ബി. രാജേഷ്, വിക്രമന്, ചിറക്കര പ്രകാശ്, ഷിബു, താജുദ്ദീന്, തുളസീധരന്‍ എന്നിവരുണ്ടായിരുന്നു.
ചൊവ്വാഴ്ച ചാത്തന്നൂര്‍ മണ്ഡലത്തിലെ കല്ലുവാതുക്കല്‍, പാരിപ്പള്ളി, പൂതക്കുളം, പരവൂര്‍ എന്നീ മണ്ഡലങ്ങളില്‍ സ്വീകരണ പരിപാടിയില്‍ സ്ഥാനാർഥി പങ്കെടുക്കും.
എല്ലാകാലവും കേരളത്തിനൊപ്പം നിൽക്കുന്നത് എൽ.ഡി.എഫെന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ്. തിങ്കളാഴ്ച ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തവെ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർഥി.
നെടുങ്ങോലം ആശുപത്രിയിൽനിന്നാണ് പര്യടനത്തിന് തുടക്കമായത്. പാറയിൽക്കാവ് നടന്ന സ്വീകരണത്തിൽ രതീഷെന്ന കലാകാരൻ മുകേഷിന് അദ്ദേഹത്തിന്റെ ചിത്രം വരച്ച് സമ്മാനിച്ചു. പുറ്റിങ്ങൽ, പൂക്കുളം, പെരുമ്പുഴ വഴി കല്ലുകുന്നിൽ സമാപിച്ചു.
ജി.എസ്. ജയലാൽ എം.എൽ.എ, മറ്റ് എൽ.ഡി.എഫ് നേതാക്കൾ എന്നിവർ അനുഗമിച്ചു. ചൊവ്വാഴ്ച ചടയമംഗലം നിയോജക മണ്ഡലത്തിലാണ് പര്യടനം.
എൻ.ഡി.എ കൊല്ലം സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കല്ലുവാതുക്കൽ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാർ, ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ എന്നിവർ പങ്കെടുത്തു.
തുടർന്ന്, വിവിധയിടങ്ങളിൽ നടന്ന പര്യടനത്തിന്റെ ഭാഗമായി ഡോ. ബി.ആർ. അംബേദ്കർ ജയന്തിയോടനുബന്ധിച്ച പരിപാടികളിൽ പങ്കെടുത്തു. കൊല്ലം ഉളിയക്കോവിൽ എം.ജി കോളനിയിൽ പട്ടികജാതി കുടുബസംഗമത്തിലും അംബേദ്കർ ജയന്തി ആഘോഷത്തിലും പങ്കെടുത്തു. തുടർന്ന് ചടയമംഗലം മണ്ഡലം വെളിനല്ലൂർ പഞ്ചായത്ത് പനയറക്കുന്ന് കോളനിയിൽ പട്ടികജാതി കുടുബസംഗമത്തിൽ കൃഷ്ണകുമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.