കൊല്ലം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. തഴുത്തല സുബി ഭവനത്തിൽ സൂബിൻ ബാബുവിന് (23) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് കെ.എൻ. സുജിത്ത് ശിക്ഷ വിധിച്ചത്.
2017 ഫെബ്രുവരി 28ന് രാത്രിയാണ് സംഭവം. പെൺകുട്ടി പാരിപ്പള്ളി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പാരിപ്പള്ളി സബ് ഇൻസ്പെക്ടറായിരുന്നു ഉമറുൽ ഫറൂക്ക് ആണ് പ്രാഥമികാന്വേഷണം നടത്തിയത്. അന്നത്തെ പരവൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്. ഷെറീഫാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ സുഹോത്രൻ, സിസിൻ ജി മുണ്ടക്കൽ, ടി.പി. സോജ തുളസീധരൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.