കരുനാഗപ്പള്ളി: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ പ്രതിഷേധം നടത്തി. പ്രകടനത്തിന് ശേഷം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. പുരം സുധീർ ഉദ്ഘാടനം ചെയ്തു. ബിനി അനിൽ, യൂസഫ്കുഞ്ഞ്, വിശാന്ത്, അരുൺകുമാർ, ആദിനാട് സുധീഷ്, സുരേഷ് ബാബു, മധു പുന്നക്കുളം, അൻസാർ പുതിയകാവ്, സത്താർ, നാസിം, വിഷാന്ത്, സുധീഷ്, നിഷാന്ത്, റംഷാദ്, അസ്ഹർ എന്നിവർ നേതൃത്വം നൽകി. കുലശേഖരപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അശോകൻ കുറുങ്ങപ്പള്ളി, യു.ഡി.എഫ് കൺവീനർ കെ.എൻ. പത്മനാഭപിള്ള, ദീപക് ശിവദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.