നുഴഞ്ഞുകയറിയ മിനിലോറി ഇടിച്ച് റെയിൽവേ ഗേറ്റ് തകർന്നു കരുനാഗപ്പള്ളി: റെയിൽവേ ഗേറ്റ് അടക്കുന്നതിടെ കടന്നുപോകാൻ ശ്രമിച്ച മിനിലോറിയുടെ ക്യാബിൻ ഇടിച്ച് ഗേറ്റ് തകർന്നു. റെയിൽവേ സ്റ്റേഷൻ പരിധിയിൽ പുതിയ ചക്കുവള്ളി റോഡിൽ ചിറ്റുമൂലയിൽ വ്യാഴാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. ഹൈഡ്രോളിക് സംവിധാനത്തിലുള്ള ഗേറ്റ് ഒടിഞ്ഞുമാറി. ഇതോടെ ഇത് വഴി വാഹനഗതാഗതം തടസ്സപ്പെട്ടു. ഗേറ്റ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം മാത്രമേ വാഹനഗതാഗതം പുനരാംഭിക്കുകയുള്ളൂ. റെയിൽവേ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സ്ഥലത്തെത്തി ലോറിയും ലോറിയിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തു. ചിത്രം: ട്രെയിൻ കടന്നുപോകുന്നതിന് ചിറ്റുമൂല റെയിൽവേ ഗേറ്റ് പാളത്തിന് മറുവശം കടക്കാൻ ശ്രമിച്ച മിനി ലോറി ഗേറ്റ് ഇടിച്ചുതകർത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.