കൊല്ലം: സർവിസില്‍നിന്ന് വിരമിച്ച വനം വകുപ്പ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ജ്യോതിക്ക് നല്‍കി. ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടറായും വനംവകുപ്പ് പ്രസിദ്ധീകരണമായ 'അരണ്യ'ത്തിൻെറ എഡിറ്ററായും പ്രവര്‍ത്തിച്ചു. വനം വകുപ്പ് മേധാവി പി.കെ. കേശവന്‍, ഡി.ജെ. പ്രസാദ്, ഡോ. പി. പുകഴേന്ദി, സഞ്ജയന്‍ കുമാര്‍, ഫെന്‍ ആന്‍റണി, എസ്. ഹീരാലാല്‍, സുലൈമാന്‍ സേട്ട്, ഷിജു എസ്. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കൊല്ലം: സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന സ്‌പെഷല്‍ അതിവേഗ പോക്‌സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്/എല്‍.ഡി ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍ഡന്‍റ് തസ്തികകളിലേക്ക് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യരായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 62. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ല ജഡ്ജ്, ജില്ല കോടതി, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി മേയ് 16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.