കുന്നിക്കോട് : വേഗനിയന്ത്രണത്തിന് സംവിധാനങ്ങളൊരുക്കാത്തതിനാൽ വാഹനങ്ങളുടെ അമിതവേഗം മൂലം ഗ്രാമീണപാതകളില്‍ അപകടങ്ങൾ പതിവായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ മണ്ഡലത്തിലെ മിക്ക പാതകളും വീതി വര്‍ധിച്ചിട്ടുണ്ട്. പാതകളില്‍ മുമ്പുണ്ടായിരുന്ന സൂചനാ ബോര്‍ഡുകളോ ഹംപുകളോ ഇപ്പോഴില്ല. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
കഴിഞ്ഞ ദിവസം പട്ടാഴി പാതയില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് വീടിന്‍റെ മതിലിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചതാണ് ഒടുവിലെ സംഭവം. നാലുപേര്‍ രണ്ട് ബൈക്കുകളിലായി മത്സരിച്ച് വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
നവീകരിച്ച പിടവൂര്‍ - പട്ടാഴി, പത്തനാപുരം - കിഴക്കേതെരുവ്, വാളകം ശബരീ ബൈപാസ്, പനമ്പറ്റ - പേപ്പര്‍മില്‍ എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ അധികവും. കഴിഞ്ഞ ദിവസം പനമ്പറ്റ പേപ്പര്‍മില്‍ പാതയില്‍ കാര്യറ ജങ്ന് സമീപം വേഗത്തിലെത്തിയ ഇരുചക്രവാഹനം മതിലിലേക്ക് ഇടിച്ചു കയറി അപകടം സംഭവിച്ചിരുന്നു.
പുനലൂര്‍ മൂവാറ്റുപുഴ പാതയുടെ നവീകരണം നടക്കുന്നതിനാല്‍ മിക്ക വാഹനങ്ങളും കടന്നുപോകുന്നത് ഇതുവഴിയാണ്. ടിപ്പറുകളടക്കമുള്ളവയുടെ അമിത വേഗവും അപകടങ്ങള്‍ക്ക് കാരണമാകുകയാണ്.
രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ 20ഓളം അപകടങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുളളത്. പാതകളില്‍ സ്കൂളുകള്‍ക്ക് സമീപം പോലും ഹംപുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.