കൊല്ലം: ഓണം പ്രമാണിച്ച് ജില്ലയില്‍ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. ജില്ലയില്‍ വ്യാജ മദ്യം, നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആഗസ്റ്റ് 14 മുതല്‍ ആരംഭിച്ച ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധി ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
മയക്കുമരുന്ന് കേസുകളില്‍ ഇതുവരെ 71പേരെ അറസ്റ്റ് ചെയ്തു. 13.51 കിലോഗ്രാം കഞ്ചാവ്, 4.591 ഗ്രാം എം.ഡി.എം.എ, 700 മില്ലീഗ്രാം ഹെറോയിന്‍, 640 ലിറ്റര്‍ കോട, 80.100 ലിറ്റര്‍ അനധികൃത അരിഷ്ടം, 394.230 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യം, 20.400 ലിറ്റര്‍ ചാരായം, അഞ്ച് കഞ്ചാവ് ചെടികള്‍, 340.625 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങള് എന്നിവ പിടികൂടി. അബ്കാരി കേസ്സുകളില്‍ 101 പേരെ അറസ്റ്റ് ചെയ്തു; 117 കേസുകള്‍ എടുത്തു. 951 റെയ്ഡുകള്‍ നടത്തി. 4,630 ലധികം വാഹനങ്ങള്‍ പരിശോധിച്ചു. 15 വാഹനങ്ങള്‍ പിടിച്ചെടുത്തു.
നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയ 665 കേസുകളിലായി 1,33,007 രൂപ പിഴ ഈടാക്കി. സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ല തലത്തിലും താലൂക്ക് തലത്തിലും കണ്ട്രോള് റൂമുകള്‍, താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള സ്ട്രൈക്കിങ് ഫോഴ്സുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ്, റവന്യൂ, ഫോറസ്റ്റ്, റെയില്‍വേ, കോസ്റ്റല്‍ പോലീസ് എന്നിവയുടെ സംയുക്ത പരിശോധനകള്‍ നടത്തുന്നു. കടല്‍ മാര്‍ഗമുള്ള ലഹരി കടത്ത് തടയുന്നതിന് നീണ്ടകര കോസ്റ്റല്‍ പോലീസുമായി ചേര്‍ന്ന് കടല്‍ പട്രോളിംഗും നടത്തുന്നുണ്ട്.
തമിഴ്നാട് പോലീസുമായി ചേര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. കള്ളുഷാപ്പുകളില്‍ ക്യത്രിമകള്ള,് മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനുള്ള പ്രത്യേക പരിശോധനകളും എക്സൈസ് വകുപ്പ് നടത്തുന്നു. സെപ്റ്റംബര്‍ 20 വരെയാണ് ഓണം സ്പെഷല്‍ ഡ്രൈവ് പരിശോധനകള്‍ നടക്കുക.
വ്യാജമദ്യവും ലഹരിവസ്തുക്കളും സംബന്ധിച്ച വിവരങ്ങൾ ജനങ്ങള്‍ക്ക് നേരിട്ട്എക്സൈസിനെ ഫോണിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
എക്സൈസ് വകുപ്പ് ടോള്‍ ഫ്രീ നമ്പര്‍: 1800 425 5648, 155358, ജില്ല കണ്ട്രോള് റൂം 0474 2745648, താലൂക്ക് കണ്ട്രോള് റൂമുകള്‍: കൊല്ലം - 0474 2768671, 9400069441 കരുനാഗപ്പള്ളി -0476 2631771, 9400069443 കുന്നത്തൂര്‍ - 0476 2835303, 9400069448 കൊട്ടാരക്കര - 0474 2452639, 9400069446 പത്തനാപുരം - 0475 2354699, 9400068953 പുനലൂര്‍ -0475 2222318, 9400069450 എക്സൈസ് ചെക്ക്പോസ്റ്റ്, ആര്യങ്കാവ് -0475 2211688, 9400069452 അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കൊല്ലം -9496002862 ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കൊല്ലം -9447178054.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.