കൊല്ലം: കമീഷൻ നേരിട്ട് നൽകിയ ഉത്തരവ് നടപ്പാക്കുന്നതിൽ കുണ്ടറ പൊലീസ് കാണിച്ച ജാഗ്രതക്കുറവിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. വീട് നിർമാണത്തിന് 2.95 ലക്ഷം രൂപയുടെ കരാർ ഒപ്പിട്ട ശേഷം 1.4 ലക്ഷം രൂപ മാത്രം നൽകിയതിനെതിരെ കേരളപുരം സ്വദേശിനി ശ്രീദേവി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2021 മേയ് 17ന് മുമ്പ് തർക്കത്തിൽ തീർപ്പുണ്ടാക്കാമെന്ന് കുണ്ടറ എസ്.ഐ പരാതിക്കാരിക്ക് ഉറപ്പു നൽകിയിരുന്നു. ആഗസ്റ്റ് 10ന് നടന്ന സിറ്റിങ്ങിൽ കുണ്ടറ സി.ഐ ഹാജരായെങ്കിലും ഉത്തരവിൻമേൽ നടപടി സ്വീകരിച്ചില്ലെന്ന് കമീഷൻ മനസ്സിലാക്കി. ഒക്ടോബറിലെ സിറ്റിങ്ങിന് മുമ്പ് പരാതിയിൽ തീർപ്പുണ്ടാക്കണമെന്ന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.