ഓയൂർ: കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമക്ക് തിരിച്ചുനൽകി പെയിന്റിങ് തൊഴിലാളികൾ. രണ്ടാഴ്ച മുമ്പാണ് പെയിന്റിങ് തൊഴിലാളികളായ വെളിയം പുലരിമുക്ക് സിനി മന്ദിരത്തിൽ സന്തോഷും അയൽവാസിയും സുഹൃത്തായ സന്തോഷും ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുംവഴി വെളിയം താണിമുക്കിന് സമീപം റോഡിൽ നോട്ട് കെട്ട് കിടക്കുന്നത് കണ്ടത്. ഇരുവരും പണം പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി കൈമാറി.
കൊട്ടറ നടുക്കുന്ന് മേലതിൽ പുത്തൻവീട്ടിൽ മിഥുന്റെ പണമായിരുന്നു നഷ്ടപ്പെട്ടത്. മിഥുൻ വെളിയത്തെ കടയിലേക്ക് പോകുന്ന വഴിയാണ് പണം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട പണത്തിനായി വഴിയിൽ തിരച്ചിൽ നടത്തിയെങ്കിലും തിരികെ ലഭിക്കാത്തതിനെത്തുടർന്ന് മിഥുൻ നിരാശനായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അടുത്ത ദിവസം വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി തന്റേതാണ് വഴിയിൽ നിന്നും കിട്ടിയ പണമെന്ന് ബോധ്യപ്പെടുത്തി. ഈ പണത്തിന് മറ്റാരെങ്കിലും അവകാശികളുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും മറ്റാരും എത്താത്തതിനെത്തുടർന്ന് കഴിഞ്ഞദിവസം രാവിലെ മിഥുനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി സി.ഐ ബിജു, എസ്.ഐ അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തിൽ പണം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.