ശ​ക്ത​മാ​യ കാ​റ്റി​ല്‍ പ​ത്ത​നാ​പു​രം മാ​ക്ക​ന്നൂ​രി​ല്‍ റോ​ഡി​ന് കു​റു​കെ വീ​ണ മ​രം

വേനൽമഴ: കിഴക്കൻ മേഖലയിൽ വ്യാപകനാശം

പ​ത്ത​നാ​പു​രം: വേ​ന​ല്‍മ​ഴ ശ​ക്ത​മാ​യ​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശം. ശ​ക്ത​മാ​യ കാ​റ്റി​ല്‍ പ​ത്തി​ല​ധി​കം വീ​ടു​ക​ള്‍ക്ക് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. മ​രം പ​തി​ച്ച് സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​നും വാ​ഹ​ന​ങ്ങ​ള്‍ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി പെ​യ്ത മ​ഴ​യി​ലാ​ണ് വ​ലി​യ നാ​ശ​ന​ഷ്​​ടം ഉ​ണ്ടാ​യ​ത്.

പ​ത്ത​നാ​പു​രം സെൻറ്​ സ്​​റ്റീ​ഫ​ന്‍സ് സ്​​കൂ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ല്‍ സ്കൂ​ള്‍ വ​ള​പ്പി​ല്‍ നി​ന്ന മ​ര​ത്തി​െൻറ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു.

പു​ന​ലൂ​ര്‍ ഡി.​എ​ഫ്.​ഒ ത്യാ​ഗ​രാ​ജ് അ​യ്യ​പ്പ​സ്, പ​ത്ത​നാ​പു​രം അ​സി. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ ഷി​ലി​ന്‍, അ​മ്പ​നാ​ര്‍ സ്​​റ്റേ​ഷ​നി​ലെ സെ​ക്​​ഷ​ന്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ ക​ന​ക​രാ​ജ്, പു​ന​ലൂ​ര്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​ലെ ഡ്രാ​ഫ്റ്റ്മാ​ന്‍ രാ​ജേ​ന്ദ്ര​ന്‍, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ പൂ​ജ പ്ര​സ​ന്ന​ന്‍ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.

പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ദേ​വ​ര്‍മ​ണ്‍ വ​ലി​യ​കാ​വ് ഹൈ​സ്കൂ​ളി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ക്ക​ന്നൂ​രി​ല്‍ റോ​ഡി​ലേ​ക്ക് വ​ലി​യ ഈ​ട്ടി​മ​രം പി​ഴു​തു​വീ​ണു.

ആ​വ​ണീ​ശ്വ​ര​ത്തു​നി​ന്ന്​ ഫ​യ​ര്‍ഫോ​ഴ്സ് സം​ഘ​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജീ​വ​ന​ക്കാ​രും മ​ണി​ക്കൂ​റു​ക​ള്‍ പ​രി​ശ്ര​മി​ച്ചാ​ണ് മ​രം നീ​ക്കം ചെ​യ്ത​ത്. ഇ​തി​നെ​തു​ട​ര്‍ന്ന് കോ​ട്ട​വ​ട്ടം, മാ​ക്ക​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലെ വൈ​ദ്യു​തി പോ​സ്​​റ്റു​ക​ള്‍ നി​ലം​പ​തി​ച്ചു. മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി ബ​ന്ധം പൂ​ര്‍ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നീ​ലി​ക്കോ​ണ​ത്ത് ശി​വ​പ്ര​സാ​ദ്, ജ​യ​ഭ​വ​നി​ല്‍ ഭാ​സു​ര​ന്‍, അ​രി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ത​ങ്ക​ച്ച​ന്‍, തൊ​ണ്ടി​യാ​മ​ണി​ല്‍ മു​ജീ​ബ്, ഈ​ട്ടി​വി​ള പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ജോ​ര്‍ജ് കു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ര്‍ന്ന​ത്. തൊ​ണ്ടി​യാ​മ​ണ്‍ ഈ​ട്ടി​വി​ള​വീ​ട്ടി​ല്‍ ഫാ​ത്തി​മ​ബീ​വി, പൂ​ങ്കു​ള​ഞ്ഞി പ​ത്മ​വി​ലാ​സ​ത്തി​ല്‍ രാ​ജേ​ന്ദ്ര​ന്‍ പി​ള്ള എ​ന്നി​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ല്‍നി​ന്ന മ​ര​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി നി​ലം​പ​തി​ച്ചു.

ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യി​ലെ കാ​ര്‍ഷി​ക​വി​ള​ക​ളും കാ​റ്റി​ല്‍ ന​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - summer rain made damages in pathanapuram area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.