കൊല്ലം: സ്ഫോടകവസ്തുക്കൾ മണത്ത് പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ പെന്നി കൊല്ലം സിറ്റി െപാലീസ് കെ ഒമ്പത് സ്ക്വാഡിന് (ശ്വാനസേന) കരുത്തായി എത്തി. തമിഴ്നാട് ചിപ്പിപ്പാറ ഇനത്തിൽെപട്ട ഒരു വയസ്സുകാരൻ പെന്നിയാണ് ശ്വാനസേനയിലെ പുതിയതാരം.
ബുദ്ധി, അനുസരണ, ആരോഗ്യം തുടങ്ങി ഒട്ടേെറ സവിശേഷ ഗുണങ്ങൾക്ക് പേരുകേട്ട ഈ വിഭാഗത്തിൽപെട്ട ശ്വാനൻമാർ സൈന്യത്തിലും വിവിധ െപാലീസ് സേനകളിലും സേവനം അനുഷ്ഠിച്ച് വരുന്നുണ്ട്. തൃശൂർ കേരള പൊലീസ് അക്കാദമിയിലെ ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡ് കഴിഞ്ഞാണ് പെന്നി കൊല്ലം സിറ്റി കെ9 സ്ക്വാഡിെൻറ ഭാഗമായത്. സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ സുമിത്ത്, ശ്രീജു എന്നിവരാണ് സംരക്ഷകരും പരിശീലകരും.
ഇതാദ്യമായാണ് കൊല്ലം സിറ്റി െപാലീസ് ശ്വാനസേനയിൽ തദ്ദേശീയ വിഭാഗത്തിൽപെട്ട ഒരെണ്ണം എത്തിയത്. നിലവിൽ ട്രാക്കർ വിഭാഗത്തിൽ പരിശീലനം നേടിയ അമ്മു, മയക്കുമരുന്ന് മണത്ത് കണ്ടുപിടിക്കുന്ന തണ്ടർ, സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ വിദഗ്ധയായ റാണി എന്നിവരോടൊപ്പം പെന്നി കൂടി എത്തിച്ചേർന്നതോടെ കൊല്ലം സിറ്റി െപാലീസിെൻറ കെ ഒമ്പത് സ്ക്വാഡ് ഏത് വിഭാഗത്തിൽപെട്ട കുറ്റകൃത്യങ്ങളും വളരെ പെട്ടെന്നുതന്നെ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സമ്പൂർണ സ്ക്വാഡ് ആയി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.