കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ജില്ലയില്‍ ബുധനാഴ്ച വൈകീട്ട് ആറ് മുതല്‍ ശനിയാഴ്ച രാവിലെ ആറു വരെ സി.ആര്.പി.സി ആക്ട് പ്രകാരം ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എന്‍. ദേവിദാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിയമവിരുദ്ധമായ പൊതുയോഗം, റാലി, നിയോജക മണ്ഡലങ്ങളില്‍ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയകക്ഷി നേതാക്കളും പ്രവര്‍ത്തകരും തുടരുന്നത്, ഉച്ചഭാഷിണികളുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലെ അഭിപ്രായ-പോള്‍ സര്‍വേ, പോളിങ് സ്റ്റേഷനുകളുടെയുള്ളില് സെല്ലുലാര്‍-കോര്‍ഡ്ലെസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പ്രത്യേക അനുമതിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ പോളിങ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ കോര്‍ഡ്ലെസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കുന്നത്.
ഇലക്ഷന് ദിവസം പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം, ബൂത്തുകള്‍ കെട്ടുന്നത്, ജനപ്രാതിനിധ്യ നിയമപ്രകാരം ആയുധം കൈവശം സൂക്ഷിക്കാന്‍ അനുമതി ഉള്ളവര്‍ ഒഴികെ പോളിങ് സ്റ്റേഷനിലോ പരിസരത്തോ ആയുധം കൊണ്ട് പോകുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു. പൊതുജനങ്ങളുടെ ദൈനംദിന ജോലികള്‍ക്കോ വോട്ട്ചെയ്യാന്‍ പോകുന്നതിനോ നിയമം തടസ്സമാകില്ല.
ക്രമസമാധാന പ്രശ്നം ഉയര്‍ത്താതെ വോട്ടിങ് സ്ഥലങ്ങളിലോ, സിനിമശാലകളിലും മറ്റും പോകുന്നതിന്, വീടുവീടാന്തരമുള്ള നിശ്ശബ്ദ പ്രചാരണത്തിനും വിലക്കില്ല. നിയമപാലകര്‍, ഇലക്ഷന് ഉദ്യോഗസ്ഥര്‍, അവശ്യസര്‍വിസുകള്‍ എന്നിവക്കും നിയമം ബാധകമല്ല. ഏതെങ്കിലും തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.