പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ വീണ്ടും ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും നാശം. ഒരു മാസത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലായി മഴയും ഉരുൾപൊട്ടലും നാശം വിതക്കുന്നത്.
ബുധനാഴ്ച രാത്രി അമ്പനാട് എസ്റ്റേറ്റ് മേഖലയിൽ പലയിടത്തും ഉരുൾപൊട്ടിയുള്ള നാശത്തിൽ നിന്നും മുക്തമാകുംമുമ്പാണ് വെള്ളിയാഴ്ചത്തെ കനത്ത മഴയും മലവെള്ളപ്പാച്ചിലും ഇടപ്പാളയം മേഖലയിൽ ആശങ്കയുയർത്തിയത്.
ആളപായമില്ലെങ്കിലും കഴിഞ്ഞ 28 ലെ ഉരുൾപൊട്ടലിൽ നാശം നേരിട്ട പല സ്ഥലത്തും ഇന്നലെയും വെള്ളം കയറി. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ശക്തമായ മഴക്കിടെ 11 ഓടെയാണ് ഇടപ്പാളയം നാലുസെൻറ് കോളനിയടക്കം പ്രദേശത്ത് വെള്ളം കയറിയത്. കനത്ത മഴ കണക്കിലെടുത്ത് ഇവിടങ്ങളിലുള്ളവർ ജാഗ്രത പാലിച്ചു.
കനത്തമഴയിൽ അതിർത്തിമലയിൽ നിന്നുള്ള വെള്ളം കാരണം കഴുതുരുട്ടിയാറിൽ വെള്ളം ഉയർന്നിരുന്നു. മലവെള്ളപ്പാച്ചിൽ കൂടിയായതോടെ ആറ്റിലെയും കൈത്തോടുകളിെലയും ജലനിരപ്പ് പെെട്ടന്ന് ഉയർന്നു. കൃഷിയിടങ്ങളിലും വെള്ളം ഇരച്ചുകയറി. ഇടപ്പാളയം നാലുസെൻറ് കോളനി, തേവർകാട് കോളനി എന്നിവിടങ്ങളിലെ ഓടകൾ കഴിഞ്ഞ ഉരുൾപൊട്ടലിൽ തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.