പുനലൂർ: സ്വന്തം പുരയിടത്തിൽ നട്ടുപിടിപ്പിച്ച മരങ്ങൾ നിയമപരമായി മുറിച്ചുവിറ്റ അച്ചൻകോവിലിലെ പട്ടികജാതി കുടുംബങ്ങൾക്കെതിരെ നടപടിയുമായി വനം വകുപ്പ്. മരം മുറിച്ചതിന് നഷ്ടപരിഹാരമായി വൻതുക പിഴയടക്കണമെന്നാവശ്യപ്പെട്ട് നിരവധി കുടുംബങ്ങൾക്ക് അച്ചൻകോവിൽ വനം ഡിവിഷൻ അധികൃതർ നോട്ടീസ് നൽകി. മൂട്ടിൽ മരം മുറിയെ തുടർന്നുള്ള വിവാദങ്ങളെ തുടർന്നാണ് അച്ചൻകോവിലിലെ നിർധനരായ കുടുംബങ്ങൾെക്കതിരെയും വനം അധികൃതർ പ്രതികാര നടപടി സ്വീകരിക്കുന്നത്.
അച്ചൻകോവിൽ പട്ടികജാതി കുടുംബങ്ങൾക്ക് 1970ൽ സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ഭൂഉടമകൾ തേക്ക് നട്ടുപിടിപ്പിച്ചിരുന്നു. മിക്ക കുടുംബങ്ങൾക്കും അഞ്ച് മുതൽ പത്ത് സെൻറ് വരെയാണ് ഭൂമി സർക്കാർ നൽകിയത്. ഭൂമിയിലുള്ള തേക്ക് ഉൾെപ്പടെ മരങ്ങൾ റവന്യൂ, വനം വകുപ്പ് അധികൃതരുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മുറിച്ചുവിൽക്കാൻ ഭൂഉടമക്ക് അവകാശമുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിൽ നിരവധി കുടുംബങ്ങൾ മക്കളുടെ വിവാഹത്തിന് പണം കണ്ടെത്താൻ, വീട് നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് തേക്ക് മുറിച്ചുവിറ്റിരുന്നു. ഇതിൽ പലരും ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചവരാണ്. വീടിെൻറ ആവശ്യത്തിനാണ് തടി മുറിച്ചത്. എന്നാൽ റവന്യൂ, വനം അധികൃതരുടെ അനുമതിയും അവഗണിച്ചാണ് ഇപ്പോൾ ഈ കുടുംബങ്ങൾക്കെതിരെ വനം അധികൃതർ നടപടിയുമായി മുന്നോട്ടുപോകുന്നത്.
വനം വകുപ്പിെൻറ സമ്മതത്തോെടയും റവന്യൂ സർട്ടിഫിക്കറ്റും ഹാജരാക്കി വകുപ്പിെൻറ എല്ലാ നിർദേശങ്ങളും പാലിച്ചാണ് മരങ്ങൾ മുറിച്ചതെന്ന് നോട്ടീസ് ലഭിച്ചവർ പറഞ്ഞു. അച്ചൻകോവിൽ ഒന്നും രണ്ടും വാർഡുകളിൽ താമസിക്കുന്ന 19ഓളം കുടുംബക്കാർക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. കൂടുതൽ കുടുംബങ്ങൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
എന്നാൽ മൂട്ടിൽ മരം മുറിക്ക് ആധാരമായ ഉത്തരവ് സർക്കാർ റദ്ദാക്കിയതിനാൽ അക്കാലയളവിൽ നടന്ന മരംമുറി സംബന്ധിച്ച് നടപടികൾ അവസാനിപ്പിക്കുന്നതിെൻറ ഭാഗമായാണ് മരം മുറിച്ചതിന് പിഴയടക്കാൻ കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് അച്ചൻകോവിൽ റേഞ്ച് ഓഫിസ് അധികൃതർ പറഞ്ഞു.
പുനലൂർ: നഗരസഭയുടെ ഭൂമിയിൽ നിന്ന് വൻ വിലവരുന്ന 18 തേക്കുമരങ്ങൾ മുറിച്ചുകടത്തി. ശാസ്താംകോണം വാർഡിൽ പുനലൂർ ക്ലബിന് സമീപത്തുനിന്നാണ് ചെറുതും വലുതുമായ തേക്കുമരങ്ങൾ മോഷണം പോയത്.
പാതയോരത്ത് അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇേതതുടർന്ന് മരങ്ങൾ ലേലം ചെയ്ത് വിൽക്കാൻ നഗരസഭ തീരുമാനിച്ചു. ഇതിെൻറ ഭാഗമായി മരങ്ങളുടെ വിലനിശ്ചയിക്കാൻ സാമൂഹിക വനവത്കരണ അധികൃതർക്ക് നഗരസഭ നോട്ടീസ് നൽകി. വനം അധികൃതർ സ്ഥലത്തെത്തിയപ്പോഴാണ് മരങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്.
ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറി പുനലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേെസടുത്തിെല്ലന്ന് ആക്ഷേപമുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിെൻറ എഫ്.ഐ.ആർ ആവശ്യപ്പെട്ട് പൊലീസിന് ഉടൻ കത്ത് നൽകുമെന്ന് സെക്രട്ടറി എ. നൗഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.