പുനലൂർ: കോവിഡിനെതുടർന്ന് നിർത്തിവെച്ചിരുന്ന കൊല്ലം - ചെങ്കോട്ട പാസഞ്ചർ സ്പെഷൽ സർവിസായി ബുധനാഴ്ചമുതൽ പുനരാരംഭിക്കും. 15 മുതൽ ചെങ്കോട്ട - കൊല്ലം പാസഞ്ചറും 16ന് കൊല്ലം - ചെങ്കോട്ട പാസഞ്ചറും ഓടിത്തുടങ്ങും. നിലവിൽ ഇതുവഴിയുള്ള എക്സ്പ്രസ് ട്രെയിനുകൾക്ക് പുനലൂരിനും ചെങ്കോട്ടക്കുമിടയിൽ സ്റ്റോപ്പില്ലാത്തത് കിഴക്കൻ മേഖലയിലെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. പാസഞ്ചർ വരുന്നതോടെ കുറെ ആശ്വാസമാകും.
എന്നാൽ, മുമ്പ് ഈ പാസഞ്ചറിന് സ്റ്റോപ് ഉണ്ടായിരുന്ന പല സ്റ്റേഷനുകളിലും ഇപ്പോൾ സ്റ്റോപ് ഇല്ലാത്തതിൽ കൂടുതൽ യാത്രക്കാർക്ക് പ്രയോജമില്ലാതാകും. ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, ഒറ്റക്കൽ, കുരി, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് തുടങ്ങിയ ഹാൾട്ട് സ്റ്റേഷനുകളിൽ സ്പെഷൽ സർവിസിന് സ്റ്റോപ് ഇല്ല. മധുരയിൽനിന്ന് ചെങ്കോട്ടയിലേക്ക് സർവിസ് നടത്തുന്ന സ്പെഷൽ ട്രെയിനിെൻറ കോച്ചുകളാണ് ചെങ്കോട്ട - കൊല്ലം സർവിസിന് ഉപയോഗിക്കുന്നത്.
ഈ ട്രെയിൻ ചെങ്കോട്ടയിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടശേഷം മധുരയിലേക്ക് പോകും. കൊല്ലം - ചെങ്കോട്ട ഭാഗത്തുനിന്നുള്ള യാത്രക്കാർക്ക് ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, മധുര എന്നിവിടങ്ങളിലേക്കും തിരികെയും യാത്രചെയ്യാൻ ഈ സർവിസ് പ്രയോജനമാകും.
പാസഞ്ചര്‍ സര്‍വിസുകളില്ല; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍
കുന്നിക്കോട്: കൊല്ലം–പുനലൂര്‍ പാതയില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വിസ് ആരംഭിക്കാത്തതിനാൽ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കം നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടില്‍. രണ്ട് വര്‍ഷം മുമ്പ് ലോക്ഡൗണിെൻറ ഭാഗമായാണ് പാസഞ്ചറുകള്‍ നിര്‍ത്തിയത്. ഓഫിസ് സമയം ക്രമീകരിച്ച് സര്‍വിസ് നടത്തിയിരുന്ന വണ്ടികള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
കിഴക്കന്‍ മേഖലയിലെ നിരവധിയാളുകള്‍ ആശ്രയിക്കുന്നത് പാസഞ്ചര്‍ സര്‍വിസിനെ ആയിരുന്നു. രാവിലെ 8.15ന് പുനലൂര്‍ നിന്നാരംഭിച്ച് 9.30ന് കൊല്ലെത്തത്തുന്ന ട്രെയിനില്‍ ധാരാളം പേര് യാത്ര ചെയ്തിരുന്നു. വൈകീട്ട് 5.30 കൊല്ലത്ത് നിന്നാരംഭിച്ച് ഏഴിന് പുനലൂരെത്തുന്ന പാസഞ്ചറും നിലവിലില്ല. യാത്രക്കാരെല്ലാം ബസിലാണ് കൊല്ലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. പാസഞ്ചറുള്ളപ്പോള് 20 രൂപയായിരുന്ന യാത്രക്കൂലി ഇപ്പോള്‍ 200 രൂപക്ക് മുകളിലാണ്. ഏഴ് വണ്ടികളാണ് പാതയിലുണ്ടായിരുന്നത്. ഇതിനിടെ പാസഞ്ചര്‍ ആയിരുന്ന മധുരയും ഗുരുവായൂര്‍ എക്സ്പ്രസാക്കി മാറ്റി. ഗുരുവായൂര്‍ പുനലൂര്‍ തീവണ്ടി മധുര വരെ നീട്ടുന്നത് സംബന്ധിച്ച് ടൈംടേബിള്‍ കമ്മിറ്റി അംഗീകാരം നല്‍കിയെങ്കിലും അത് പ്രാവര്‍ത്തികമായില്ല.
ഉച്ച സമയത്ത് സര്‍വിസ് നടത്തുന്ന കൊല്ലം ചെങ്കോട്ട പാസഞ്ചര്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുേമ്പാഴും സ്ഥിരയാത്രക്കാര്‍ക്ക് പ്രയോജനപ്പെടില്ല. പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളില്‍ ഉള്ളവര്‍ക്ക് എറെ പ്രയോജനകരമായിരുന്നു മുൻ സര്‍വിസുകള്‍. പാസഞ്ചേഴ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നിരവധിതവണ ജനപ്രതിനിധികള്‍ക്കും റെയില്‍വേക്കും നിവേദനം നല്‍കിയിട്ടും പ്രയോജനമില്ലെന്ന് ജനറല്‍ സെക്രട്ടറി ദീപു രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.