പുനലൂർ: ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ടെർമിനലിൽനിന്ന് ബസുകൾ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു. കോർപറേഷെൻറ ഉത്തരവിനെതുടർന്ന് ബസ് കുറവുള്ള ഡിപ്പോകളിലേക്ക് ബസുകൾ മാറ്റുന്നതിെൻറ ഭാഗമായാണ് ആര്യങ്കാവിൽനിന്ന് ആറ് ഓർഡിനറി ബസ് കൊണ്ടുപോകാൻ നീക്കമുണ്ടായത്. പ്രതിഷേധത്തെതുടർന്ന് ബസുകൾ കൊണ്ടുപോകുന്നത് താൽക്കാലികമായി നിർത്തിെവച്ചു.
ആകെ 12 ബസുകളുള്ള ഇവിടെനിന്ന് പകുതി ബസ് പിൻവലിച്ചാൽ ഡിപ്പോ പൂട്ടുന്ന നിലയിലാകും. കൂടാതെ തോട്ടം-മലയോര മേഖലയിൽ യാത്രാക്ലേശവും നേരിടും. വെള്ളിയാഴ്ച രാവിലെ ബസ് കൊണ്ടുപോകാനുള്ള നീക്കമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ് സുജാ തോമസിെൻറ നേതൃത്വത്തിൽ പൊതുപ്രവർത്തകരും നാട്ടുകാരും സംഘടിച്ച് തടഞ്ഞു.
പ്രതിഷേധം ശക്തമായതോടെ തെന്മല എസ്.ഐ സാലുവിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് എസ്.ഐ വിവരം പി.എസ്. സുപാൽ എം.എൽ.എയെ അറിയിച്ചു.
മന്ത്രിയുടെയും എം.എൽ.എയുടെയും ഇടപെടലിനെതുടർന്ന് ബസുകൾ കൊണ്ടുപോകുന്നതിൽനിന്ന് അധികൃതർ പിന്മാറിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. പ്രശ്നങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എം.എൽ.എ ഓഫിസിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.