പുനലൂർ: വഴിവിളക്കുകൾ ഇല്ലാതായതോടെ മുക്കടവ് ഇരുൾമൂടി അപകട ഭീഷണി ഉയർത്തുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ഏറ്റവും അപകടകരമായ പ്രദേശമാണ് മുക്കടവ്. കൊടുംവളവുകളും വലിയ കുന്നുകളും രണ്ട് പാലവും ചേരുന്ന ഒറ്റപ്പെട്ട പ്രദേശമാണിവിടം. രാത്രിയിൽ വഴിവിളക്കുകൾ ഒന്നും തന്നെ പ്രകാശിക്കുന്നില്ല.
കുളിക്കടവുകൾ ഉള്ളതിനാൽ രാത്രിയിലും ഈ ഭാഗത്ത് വണ്ടിക്കാരുടെ തിരക്കാണ്. പാതനവീകരണ ഭാഗമായി കെ.എസ്.ടി.പി ഇവിടെ സ്ഥാപിച്ച വഴിവിളക്കുകളിൽ മിക്കതും വാഹനങ്ങൾ ഇടിച്ച് തകർന്നു. ശേഷിക്കുന്ന ചിലത് അടുത്തിടയായി കത്തുന്നില്ല. ഇതിനാൽ സന്ധ്യ മയങ്ങുന്നതോടെ ഈ ഭാഗം വലിയ ഇരുട്ടായിത്തീരും.
ഒറ്റപ്പെട്ട പ്രദേശമായതിനാൽ ചെറിയ വാഹനങ്ങൾക്കും വഴിവിളക്കില്ലാത്തതുകാരണം ഇവിടെ വരുമ്പോൾ ബുദ്ധിമുട്ട് നേരിടുന്നു.
ഇരുളിന്റെ മറവിൽ മേഖലയിൽ മാലിന്യംതള്ളലും പതിവാണ്. രാത്രിയിൽ ഇഴജന്തുക്കളും കാട്ടുപന്നികളും ഇവിടെ ഇറങ്ങാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.