പുനലൂർ: അധികൃതർ കൈയൊഴിഞ്ഞെങ്കിലും അച്ചൻകോവിലിൽ കുട്ടികളെപ്പോലും ലഹരിക്ക് അടിമയാക്കുന്ന അരിഷ്ടക്കട സ്ത്രീകൾ പൂട്ടിച്ചു. ഒരുവർഷമായി പഞ്ചായത്ത്, എക്സൈസ് ലൈസൻസോടെ അധികൃതരുടെ മൂക്കിന് മുന്നിൽ ‘ആനമയക്കി’ അരിഷ്ടം വിറ്റിരുന്ന കടയാണ് ബുധനാഴ്ച ആദിവാസി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം പൂട്ടിപ്പിച്ചത്. കഴിഞ്ഞദിവസം ആദിവാസി കോളനിയിലെ സ്ത്രീകളുടെ സംഘം അരിഷ്ടക്കടക്കെതിരെ ഇവിടുള്ള എക്സൈസ് ചെക്പോസ്റ്റിന് മുന്നിൽ സമരം ചെയ്തിരുന്നു.
എന്നാൽ, ലൈസൻസോടെ പ്രവർത്തിക്കുന്ന അരിഷ്ടക്കടക്കെതിരെ തങ്ങൾക്ക് നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് എക്സൈസും പൊലീസും സ്വീകരിച്ചത്. അധികൃതരുടെ ഭാഗത്തുനിന്ന് നീതി ലഭിക്കില്ലെന്ന് കണ്ടതോടെ സമരക്കാർ ഷട്ടർ താഴ്ത്തി കട പൂട്ടിക്കുകയായിരുന്നു.
ഇവിടെ ഉണ്ടായിരുന്ന അരിഷ്ടം ഉടമ തിരികെകൊണ്ടുപോയി. ഇനി ഈ കട തുറക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. അരിഷ്ടക്കടക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യാനും മറ്റുനടപടിക്കുമായി പൊലീസ്, എക്സൈസ് അധികൃതരോട് ആവശ്യപ്പെടുമെന്ന് ആര്യങ്കാവ് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.