പുനലൂർ: പാൽ കയറ്റിവന്ന ടാങ്കർ റബർ തോട്ടത്തിലേക്ക് മറിഞ്ഞു. ടാങ്കർ പൊട്ടി പാൽ മുഴുവനും തോട്ടത്തിലൂടെ ഒഴുകി. വെള്ളിയാഴ്ച രാവിലെ എട്ടോടെ ദേശീയപാതയിൽ കലയനാട് താമരപള്ളി വളവിലാണ് അപകടം.
തെങ്കാശിയിൽനിന്ന് കായംകുളത്തേക്ക് പാലുമായി വന്ന ടാങ്കറാണ് വളവ് തിരിയവെ നിയന്ത്രണം വിട്ട് തോട്ടത്തിലേക്ക് മറിഞ്ഞത്. തോട്ടത്തിലുണ്ടായിരുന്ന റബർ മരങ്ങളും നശിപ്പിച്ചാണ് ലോറി താഴേക്ക് പോയത്.
തോട്ടത്തിനോട് ചേർന്നുള്ള കൈതോടിനോട് ചേർന്ന് തലകീഴായി മറിഞ്ഞുനിന്നു. മൂന്നു അറകളിലായി 12000 ലിറ്റർ പാലുണ്ടായിരുന്നു. ഡ്രൈവർ തെങ്കാശി സ്വദേശി മാരിമുത്ത് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ 26ന് ഈ സ്ഥലത്ത് അരികയറ്റി വന്ന ലോറി മറിഞ്ഞിരുന്നു. അപകടകരമായ കൊടുവളവും ഇറക്കവുമാണ് അപകടത്തിന് ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.