കാണാതായതെന്ന് സംശയിക്കുന്ന ആളുടെ അസ്ഥികൂടം കണ്ടെത്തി

പുനലൂർ: ഒറ്റക്ക്​ താമസിച്ചുവര​െവ ഒരുമാസം മുമ്പ് കാണാതായ വയോധിക​േൻറതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. കരവാളൂർ വെഞ്ചേമ്പ്​ കൂനങ്കാവ് ഭാഗത്ത് ആളൊഴിഞ്ഞ ഭാഗത്തെ റബർതോട്ടത്തിന് സമീപത്തെ പുരയിടത്തിലാണ് അസ്ഥികൂടം പരിസരവാസികൾ കണ്ടെത്തിയത്. ഈ പ്രദേശം മാലിന്യം തള്ളുന്ന ഭാഗമാണ്. ഒറ്റക്ക്​ താമസിച്ചിരുന്ന ജോൺ(60) എന്നയാളെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു.

ബന്ധുക്കളടക്കമുള്ളവരുമായി യാതൊരു സഹകരണവും ഇല്ലാതിരുന്നതിനാൽ ജോണിനെ കാണാതായത് സംബന്ധിച്ച് അന്വേഷിക്കാനോ പൊലീസിൽ പരാതി നൽകാനോ ആരും തയാറായില്ല.

ദിവസങ്ങളായി ജോണിനെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വസ്ത്രമടക്കമുള്ള അവശിഷ്​ടങ്ങളിൽ നിന്നാണ് അസ്ഥികൂടം ജോണിൻറതാ​െണന്ന് സംശയിക്കുന്നതെന്ന്​ പൊലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് സംഭവസ്ഥലത്തെത്തിയ റൂറൽ എസ്.പി ബി. രവി പറഞ്ഞു. പുനലൂർ പൊലീസ് എത്തി അസ്ഥികൂടം ഫോറൻസിക് പരിശോധനക്ക് അയച്ചു. കൊല്ലത്ത് നിന്ന്​ ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. റൂറൽ പുനലൂർ ഡിവൈ.എസ്.പി എം.എസ്. സന്തോഷും സ്ഥലത്തെത്തിയിരുന്നു. 

Tags:    
News Summary - The skeleton of the missing man was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.