പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. റെയിൽവേ അധികൃതരുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് മലയിടിഞ്ഞ് ട്രാക്കിലേക്ക് പതിച്ചത്. കനത്ത മഴയെ തുടർന്ന് തുരങ്കത്തിെൻറ വശത്തുള്ള കുന്ന് വലിയ കല്ലുകളടക്കം ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ഇതുവഴി കടന്നുപോകാനുള്ള പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് കടന്നുവരുന്നതിന് മുമ്പായിരുന്നു ട്രാക്കിലെ അപകടം ഡ്യൂട്ടിയിലുള്ള ഗാങ്മാെൻറ ശ്രദ്ധയിൽപെട്ടത്. ഗാങ്മാൻ തെന്മല റെയിൽവേ സ്റ്റേഷൻ അധികൃതരെ വിവരം അറിയിച്ചു. പാലരുവി എക്സ്പ്രസ് ഇടമണ്ണിൽ പിടിച്ചിട്ടു. തുടർന്ന് എത്തേണ്ട തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസും ചെെന്നെ എഗ്മൂർ- കൊല്ലം എക്സ്പ്രസും ചെങ്കോട്ടയിലും പിടിച്ചിട്ടു.
മൂന്നര മണിക്കൂറോളം ഇതു വഴിയുള്ള സർവിസ് തടസ്സപ്പെട്ടു. രാത്രി തന്നെ തൊഴിലാളികളെ എത്തിച്ച് ട്രാക്കിലെ തടസ്സം മാറ്റി പുലർച്ച അഞ്ചരയോടെ സർവിസ് പുനരാരംഭിച്ചു. ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളിൽനിന്ന് ഉന്നത അധികൃതർ അപകടസ്ഥലത്തെത്തി സുരക്ഷാ നടപടികൾ വിലയിരുത്തി. ഇടമണ്ണിനും കോട്ടവാസലിനുമിടയിലുള്ള ഗാട്ട് സെക്ഷനിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.