പുനലൂർ: ആര്യങ്കാവിലെ മോട്ടോർ വെഹ്ക്കിൾ ചെക്പോസ്റ്റിൽ വീണ്ടും വിജിലൻസ് പരിശോധന. പടിപ്പണവും സാധനങ്ങളും പിടികൂടി. പടിപ്പണം സൂക്ഷിച്ചിരുന്ന ഏജൻറ് ഓടി രക്ഷപ്പെട്ടെന്നാണ് വിജിലൻസ് സംഘം പറയുന്നത്. ഇയാൾ സൂക്ഷിച്ചിരുന്ന 1600രൂപ പിടികൂടി.
തിങ്കളാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന എട്ടുവരെ തുടർന്നു. തമിഴ്നാട്ടിൽനിന്ന് ബേക്കറി സാധനങ്ങൾ കൊണ്ടുവരുന്ന വണ്ടിക്കാർ പാരിതോഷികമായി നൽകിയ ബേക്കറി സാധനങ്ങളും വിജിലൻസ് കണ്ടെടുത്തു. വിജിലൻസ് സി.ഐ ജോഷിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മോട്ടോർ വെഹ്ക്കിൾ, എക്സൈസ് ചെക് പോസ്റ്റുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. ആർ.ടി.ഒ ചെക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത 2500 രൂപ അന്ന് പിടികൂടിയിരുന്നു. ക്രിസ് മസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കൂടുതൽ വാഹനങ്ങളും സാധനങ്ങളും കേരളത്തിലേക്ക് എത്തുന്നത് കണക്കിലെടുത്താണ് ചെക്പോസ്റ്റുകളിൽ പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.