കൊല്ലം: ജില്ലയിൽ ജൂലൈ ഒന്നുമുതല്‍ മഴക്കെടുതിയില്‍ 67 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏകദേശം 20,42,000 രൂപയുടെ നഷ്ടമാണ് വീടുകൾ തകർന്നവയിൽ കണക്കാക്കുന്നതെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊല്ലം- 23, കരുനാഗപ്പള്ളി- എട്ട്, കൊട്ടാരക്കര- 18, കുന്നത്തൂര്‍ -ഒമ്പത്, പുനലൂര്‍- നാല്, പത്തനാപുരം- അഞ്ച് എന്നിങ്ങനെയാണ് താലൂക്ക്തലത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. കൊട്ടാരക്കരയില്‍ രണ്ടും പത്തനാപുരത്ത് ഒരു വീടുമാണ് പൂര്‍ണമായും തകര്‍ന്നത്. ജില്ലയില്‍ ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 4,42,06600 രൂപയുടെ നാശനഷ്ടമാണ് ആകെ കണക്കാക്കിയിരിക്കുന്നത്. 187.93 ഹെക്ടര്‍ കൃഷിയിടങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. 3031 കര്‍ഷകരില്‍ നിന്നായി 224.53 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 125000 രൂപയുടെ നഷ്ടമുണ്ടായതായി ഫിഷറീസ് വകുപ്പും 7,491,550 രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബിയും അറിയിച്ചു.
നിലവില്‍ പള്ളിക്കല്‍ ആറ്റിലാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 13.53 മീറ്ററാണ്. മുന്നറിയിപ്പുള്ളത് 13.25 മീറ്ററിലാണ്. 14 മീറ്ററിലാണ് അപകട മുന്നറിയിപ്പ്. മറ്റ് നദികളിലെ ജലനിരപ്പ്, മുന്നറിപ്പ് നില എന്നിവ യഥാക്രമം (മീറ്ററില്‍): ഇത്തിക്കര (96.56/98.50), അയിരൂര്‍ (4.38/4.80), അച്ചന്‍കോവില്‍ (31.23/29.70), പള്ളിക്കല്‍ (13.53/13.25), കല്ലട (2.13/4.50) എന്നിങ്ങനെയാണ് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ്. ജില്ലയിലെ ഏക ഡാമായ തെന്മല പരപ്പാർ ഡാമിലെ നിലവിലെ ജലനിരപ്പ് 97.70 മീറ്ററാണ്. പരമാവധി ജലനിരപ്പ് 116.73 മീറ്റര്‍. എല്ലാ ഷട്ടറുകളും അടച്ച നിലയിലാണ്. ഇത്തിക്കരയാര്‍, കൈത്തോട് കൈവഴികള്‍ ചെക്ക് ഡാം എന്നിവയില്‍ അടിഞ്ഞുകൂടിയ എക്കല്‍ മാലിന്യങ്ങള്‍ 100 ശതമാനവും നീക്കിയിട്ടുണ്ട്.
ജില്ലയില്‍ ജൂലൈ ആറിന് 568.80 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 71.10 മില്ലിമീറ്റര്‍ മഴ. കുളത്തൂപ്പുഴയാണ് കൂടുതല്‍ മഴ ലഭിച്ചത് - 107.80 മില്ലിമീറ്റര്‍. വെള്ളിയാഴ്ച ഗ്രീന്‍ അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.