ക​ന​ത്ത മ​ഴ​യി​ൽ കു​ട​ചൂ​ടി സൈ​ക്കി​ളി​ൽ പോ​കു​ന്ന​യാ​ൾ. കൊ​ല്ലം ന​ഗ​ര​ത്തി​ൽ

നി​ന്നു​ള്ള കാ​ഴ്ച

മഴക്കെടുതി നേരിടാൻ ക്രമീകരണം; ജാഗ്രത തുടരാൻ നിർദേശം

കൊല്ലം: ജില്ലയില്‍ മഴക്കെടുതി നേരിടാന്‍ തയാറെടുപ്പുകള്‍ ഉറപ്പാക്കിയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ല തലത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയെങ്കിലും ജാഗ്രതയില്‍ ഇളവ് പാടില്ല. മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വേണ്ടിവരുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള സൗകര്യമൊരുക്കിയെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വ്യക്തമാക്കി. 139 ക്യാമ്പുകളിലായി 2000 പേരെ ഉള്‍ക്കൊള്ളാനാകും.

കല്ലട അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ സുരക്ഷിതമാണ്. എല്ലാ നദികളിലും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. സമാന സംവിധാനം താലൂക്ക് തലത്തിലുമുണ്ട്. കിഴക്കന്‍ മേഖലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സാന്നിധ്യം തുടരുകയാണ്.

മലയോര മേഖലയിലെ പഞ്ചായത്തുകള്‍ പ്രത്യേക ജാഗ്രതയിലാണ്. മത്സ്യബന്ധന മേഖലയിലും സുരക്ഷ ഉറപ്പാക്കി. കടലില്‍ പോയ യാനങ്ങളെല്ലാം തിരികെയെത്തിച്ചെന്ന് കലക്ടര്‍ പറഞ്ഞു.മത്സ്യബന്ധന മേഖലയില്‍ മൈക്ക് അനൗണ്‍സ്‌മെന്‍റും ഇതര അപകടമേഖലകളില്‍ ശക്തമായ പൊലീസ് കാവലും നിരീക്ഷണവും നടത്തുന്നെന്ന് സിറ്റി പൊലീസ് മേധാവി മെറിന് ജോസഫ് വ്യക്തമാക്കി. എ.ഡി.എം ആര്‍. ബീനാറാണി, പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, റൂറല്‍ പൊലീസ് മേധാവി കെ.ബി. മധു എന്നിവർ പങ്കെടുത്തു.

കിഴക്കൻ മേഖലയിൽ മഴക്ക് നേരിയ ശമനം; നാശം കുറയുന്നില്ല

പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച പ​ക​ൽ ശ​ക്ത​മാ​യ മ​ഴ​യി​ല്ലാ​തി​രു​ന്ന​ത്​ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി. എ​ന്നാ​ൽ, പ​ല​യി​ട​ത്തും വീ​ടു​ക​ൾ​ക്കും റോ​ഡു​ക​ൾ​ക്കും മ​റ്റും നാ​ശം നേ​രി​ട്ടു.

തെ​ന്മ​ല​യി​ൽ റെ​യി​ൽ​വേ ലൈ​നി​നോ​ട് ചേ​ർ​ന്നു​ള്ള കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നാം വാ​ർ​ഡി​ൽ സു​ചി​ത്ര ഭ​വ​ന​നി​ൽ കൃ​ഷ്ണ​വേ​ണി​യു​ടെ വീ​ടി​ന്‍റെ ഭി​ത്തി ത​ക​ർ​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ലു​ള്ള​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ തി​ട്ട ഇ​ടി​ഞ്ഞ് വീ​ടി​നു​ള്ളി​ലേ​ക്ക് പ​തി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ ആ​ര്യ​ങ്കാ​വ് ആ​ന​ച്ചാ​ടി പാ​ല​ത്തി​ന് സ​മീ​പം വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടു. മു​മ്പ് ചെ​റു​താ​യു​ണ്ടാ​യി​രു​ന്ന കു​ഴി ഇ​പ്പോ​ഴ​ത്തെ മ​ഴ​യി​ൽ വ​ലു​താ​യി. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ സു​ര​ക്ഷ ബോ​ർ​ഡ് സ്ഥാ​പി​ച്ചെ​ങ്കി​ലും രാ​ത്രി​യി​ൽ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​കാ​നി​ട​യു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ത്തും ഉ​റ​വ​ക​ൾ രൂ​പ​പ്പെ​ട്ടും നാ​ശ​മു​ണ്ട്. തെ​ന്മ​ല​മു​ത​ൽ ആ​ര്യ​ങ്കാ​വ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​സ​മ​യ​ത്ത് പാ​ത​യോ​ര​ത്തു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് റ​വ​ന്യൂ മ​ന്ത്രി​യും ക​ല​ക്ട​റും ഉ​ത്ത​ര​വി​ട്ടി​ട്ടും പൂ​ർ​ണ​മാ​യി മു​റി​ച്ചു​മാ​റ്റി​യി​ട്ടി​ല്ല. അ​പ​ക​ട മ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പു​ന​ലൂ​ർ ആ​ർ.​ഡി.​ഒ ക​ണ​ക്കെ​ടു​ത്തെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. 

തെ​ന്മ​ല ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു തു​ട​ങ്ങി

പു​ന​ലൂ​ർ: വെ​ള്ളം കു​റ​വാ​യി​രു​ന്ന തെ​ന്മ​ല പ​ര​പ്പാ​ർ ഡാ​മി​ൽ വെ​ള്ളം ഉ​യ​ർ​ന്നു​തു​ട​ങ്ങി. വേ​ന​ൽ​ക്കാ​ല ക​നാ​ൽ ജ​ല​വി​ത​ര​ണ​ത്തി​ന് ശേ​ഷം കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഡാ​മി​ൽ വെ​ള്ളം കു​റ​ഞ്ഞി​രു​ന്നു. കൂ​ടാ​തെ ഒ​രു ജ​ന​റേ​റ്റ​ർ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​നും വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യി​ൽ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക്​ വ​ർ​ധി​ച്ചു. 115.82 മീ​റ്റ​ർ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഡാ​മി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് 106.38 മീ​റ്റ​ർ വെ​ള്ള​മാ​യി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും കാ​ര്യ​മാ​യ മ​ഴ ഉ​ണ്ടാ​യാ​ലേ ഷ​ട്ട​ർ തു​റ​ക്കേ​ണ്ട അ​പ​ക​ട​നി​ല​യി​ൽ വെ​ള്ളം എ​ത്തു​ക‍യു​ള്ളൂ. ഇ​പ്പോ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട ഭീ​ഷ​ണി​യി​ല്ലെ​ന്നും കെ.​ഐ.​പി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നു

കൊ​ല്ലം: മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂം. ​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് 0476- 620223 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. വെ​ള്ള​ക്കെ​ട്ട് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തി അ​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് ത​ഹ​സി​ല്‍ദാ​ര്‍ ഷി​ബു പോ​ള്‍ പ​റ​ഞ്ഞു. വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യാ​ല്‍ മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ടി​യ​ന്ത​ര​മാ​യി വെ​ള്ളം വ​റ്റി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് നി​ല​വി​ലെ സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക​യി​ല്ല. 

Tags:    
News Summary - Rainfall preparedness; Advise to continue vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.