കൊല്ലം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നിയാത്ര അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ പിണറായി സർക്കാറിനെതിരെയുള്ള ജനരോഷയാത്രയായി മാറുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ. സമരാഗ്നിയാത്രയുടെ വിജയത്തിനായി ചേർന്ന കർഷക കോൺഗ്രസ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രയെ വരവേൽക്കാൻ കൊല്ലത്തും കൊട്ടാരക്കരയിലുമായി രണ്ടായിരം കർഷകരെ പങ്കെടുപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ഷാജഹാൻ കാഞ്ഞിരവിള അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ദിനേഷ് മംഗലശ്ശേരിൽ, മാരാരിത്തോട്ടം ജനാർദനൻ പിള്ള, വിളക്കുപാറ ഡാനിയൽ, അയത്തിൽ നിസാം, ജില്ല ഭാരവാഹികളായ ടി.വൈ. നൗഷാദ്, ചവറ മധു, ബിനി അനിൽ, കണ്ടച്ചിറ യേശുദാസ്, കുണ്ടറ ഗോപകുമാർ, കറുകയിൽ സുരേഷ്, വി.കെ. രാജേന്ദ്രൻ, ജോൺസൺ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സുഭാഷ് ബോസ്, ആക്കൽ സുഭാഷ്, ചന്ദ്രൻ പിള്ള, ജയകുമാർ, ജേക്കബ്, സിയാദ് പറവൂർ, ചന്ദ്രബാബു, നേതാക്കളായ വടക്കേവിള അഷ്റഫ്, മായാദേവി എന്നിവർ സംസാരിച്ചു.
ശാസ്താംകോട്ട: ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും പുനഃസ്ഥാപിക്കാൻ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര സ്വാഗതസംഘം ഓഫിസ് ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി അംഗം എം.വി. ശശികുമാരൻ നായർ, ജനറൽ കൺവീനർ തുണ്ടിൽ നൗഷാദ്, പി. നൂറുദ്ദീൻകുട്ടി, കല്ലട ഗിരീഷ്, പി.കെ. രവി, ദിനേശ് ബാബു, സൈറസ് പോൾ, സിജു കോശി വൈദ്യൻ, ജയശ്രീ രമണൻ, സുരേഷ് ചന്ദ്രൻ, റിയാസ് പറമ്പിൽ, തടത്തിൽ സലിം, എസ്. ബീനകുമാരി, വിദ്യാരംഭം ജയകുമാർ, കടപുഴ മാധവൻപിള്ള, എം.വൈ. നിസാർ, ഗോപകുമാർ പെരുവേലിക്കര, വിനോദ് വില്ല്യത്ത്, പത്മസുന്ദരൻ പിള്ള, റോയി മുതുപിലാക്കാട്, മഠത്തിൽ ഐ. സുബൈർകുട്ടി, ഷാജി മുട്ടം, സുധീന്ദ്രൻ പുന്നമൂട് എന്നിവർ സംസാരിച്ചു.
ഓച്ചിറ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി നടത്തിയ യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാർ എ. മലബാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ്, ഓച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, നീലികുളം സദാനന്ദൻ, കെ.എസ്. പുരം സുധീർ, ബി. സെവന്തികുമാരി, ജി. കൃഷ്ണപിള്ള, കയ്യാലത്തറ ഹരിദാസ്, എസ്. ഗീതാകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.