ശാസ്താംകോട്ട: ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുൻഭാഗത്ത് ശുചിമുറി കോംപ്ലക് നിർമിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം. സ്കൂളിന്റെ പ്രവേശന കവാടത്തിന് തൊട്ടരികിൽ കെട്ടിട സമുച്ചയങ്ങളുടെ മുന്നിലാണ് ശുചിമുറി കോംപ്ലക്സ് നിർമിക്കാൻ നീക്കം നടക്കുന്നത്. ഇതിന് തൊട്ടടുത്ത് തന്നെ കുഴൽ കിണറുമുണ്ട്. ജില്ല പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം.
വ്യാഴാഴാഴ്ച രാവിലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനം നടത്താൻ എത്തിയിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ ചടങ്ങിലേക്ക് ക്ഷണം സ്വീകരിച്ചെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് സ്കൂളിന് മുൻവശത്ത് ശുചിമുറി കോംപ്ലക്സ് പണിയുന്നതിലെ ഔചിത്വമില്ലായ്മ ചൂണ്ടിക്കാട്ടി ചടങ്ങ് ബഹിഷ്കരിച്ചു. ശേഷം കല്ലിടീൽ നടത്തിയിരുന്നു. പിന്നീട് തുണ്ടിൽ നൗഷാദിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ആളുകൾ സ്ഥലം നിർണയിച്ച് സ്ഥാപിച്ച കുറ്റികൾ നീക്കം ചെയ്യിച്ചു.
സ്കൂളിലെ പി.ടി.എയ്ക്കും അധ്യാപകർക്കും ഉൾപ്പെടെ ഈ തീരുമാനത്തിനോടെ വിയോജിപ്പാണ് ഉള്ളതെന്നും നേരത്തേയും ഇത്തരത്തിൽ തീരുമാനം വന്നപ്പോൾ മാറ്റിവെച്ച കാര്യം പെട്ടന്ന് നടപ്പാക്കാൻ ശ്രമിക്കുകയായിരുന്നെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. രാഷ്രീയ സമർദ്ധം ചെലുത്തി പി.ടി.എ അംഗങ്ങളെ കൊണ്ട് ഈ തീരുമാനം എടുപ്പിക്കുകയായിരുന്നത്രേ. സ്കൂളിലെ മറ്റ് ഭാഗത്ത് കോംപ്ലക്സ് പണിയാൻ സ്ഥലമുണ്ടായിട്ടും ഇത്തരത്തിലുള്ള തീരുമാനത്തിന് പിന്നിൽ സങ്കുചിത താല്പര്യമാണന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.