ശാസ്താംകോട്ട: വില്ലേജിന്റെ വിസ്തൃതികൊണ്ടും ജനസംഖ്യാബാഹുല്യം കൊണ്ടും ജീവനക്കാരുടെ ജോലിഭാരം കണക്കിലെടുത്തും മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്ന് ആവശ്യം. വില്ലേജ് തല ജനകീയസമിതി യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.
പട്ടയം നൽകാനുള്ളവർക്ക് പട്ടയം നൽകണമെന്നും ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ള അപേക്ഷകളിൽ നടപടി വേഗത്തിൽ സ്വീകരിക്കണമെന്നും സർക്കാർ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും വില്ലേജ് ഓഫിസിന് വാഹനം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. കമൽദാസ്, വിദ്യാരംഭം ജയകുമാർ, കെ. പുഷ്പരാജൻ, ബിജു മൈനാഗപ്പള്ളി, ഇടവനശ്ശേരി സലാഹുദ്ദീൻ, വി.കെ. ജയൻ, ഡെപ്യൂട്ടി തഹസിൽദാർ എം.എസ്. ഷീബ, വില്ലേജ് ഓഫിസർ ബി. ഉമേഷ്, എം. ഷൗക്കത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.