ശാസ്താംകോട്ട: മാലിന്യ ശേഖരണ യജ്ഞഭാഗമായി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ചില്ല് മാലിന്യം ശേഖരിച്ചു. ഒരുദിവസം നടത്തിയ ഡ്രൈവിന്റെ ഭാഗമായി എട്ട് ടണ്‍ ചില്ല് മാലിന്യങ്ങളാണ് വാർഡുകളിൽനിന്ന് ശേഖരിച്ചത്. ചില്ല് മാലിന്യ ശേഖരണഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് നിര്‍വഹിച്ചു.
പഞ്ചായത്തിലെ 22 വാര്‍ഡുകളിലായി തെരഞ്ഞെടുത്ത 44 കേന്ദ്രങ്ങളാണ് മാലിന്യം എത്തിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കിയിരുന്നത്. പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികള്‍, ചില്ല് ഗ്ലാസുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ശേഖരിച്ചത്. ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് പഞ്ചായത്ത് നേരത്തെ വിവരം നല്‍കിയിരുന്നു. തുടർന്ന് തരം തിരിച്ച ചില്ല് മാലിന്യം പുനരുപയോഗിക്കുന്നതിനായി ഏജന്‍സിയായ പാണ്ടാസിന് കൈമാറി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ സജിമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വർഗീസ് തരകൻ, ബിജുകുമാർ, വി. ഇ.ഒമാരായ പി. സുനിത, മായ, ഐ.ആർ.ടി.സി കോഓഡിനേറ്റർ മനു, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.