ശാസ്താംകോട്ട: ശൂരനാട് രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽനിന്ന് ഇടതുമുന്നണി സ്ഥാനാർഥി സി.എ. അരുൺകുമാർ പര്യടനം ആരംഭിച്ചു. കുന്നത്തൂർ മണ്ഡലത്തിലെ പര്യടനമാണ് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ചത്. നേതാക്കൾക്കൊപ്പം സ്ഥാനാർഥി രണ്ട് രക്തസാക്ഷി മണ്ഡപങ്ങളിലും പുഷ്പാർച്ചന നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ളയും ഏരിയ സെക്രട്ടറി പി.ബി. സത്യദേവനും സ്ഥാനാർഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സി.പി.ഐ ശൂരനാട് മണ്ഡലം കമ്മിറ്റിക്കുവേണ്ടി മണ്ഡലം അസി. സെക്രട്ടറി എസ്. അനിൽ ഹാരം അണിയിച്ച് സ്ഥാനാർഥിയെ വരവേറ്റു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.എസ്. അനിൽ, കെ. ശിവശങ്കരൻ നായർ, ആർ. സുന്ദരേശൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കേരള കോൺഗ്രസ് എം നേതാവ് ജോസ് മത്തായി, സാബു ചക്കുവള്ളി, ജി. അഖിൽ, പ്രദീപ്, സന്തോഷ്, ജെ. അലക്സ്, സി. രാജേഷ് കുമാർ, കളിയ്ക്കത്തറ രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പാറക്കടവ് ജങ്ഷനിൽ സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. തുടർന്ന് ചക്കുവള്ളി ജങ്ഷനിൽ ആവേശകരമായ സ്വീകരണമാണ് അരുൺകുമാറിന് പ്രവർത്തകർ ഒരുക്കിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്ഥാനാർഥിയുമായി ചക്കുവള്ളി ടൗണിൽ റോഡ് ഷോ നടത്തി. സി.പി.ഐ ജില്ല കൗൺസിലിനുവേണ്ടി എം.എസ്. താര സ്ഥാനാർഥിയെ സ്വീകരിച്ചു. റോഡ് ഷോയ്ക്ക് കെ. ദിലീപ്, ആർ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, കെ.സി. സുഭദ്രാമ്മ, അനിതാ പ്രസാദ്, എസ്. സൗമ്യ, അക്കരയിൽ ഹുസൈൻ, ഉമ്മന്റയ്യത്ത് ഗോപിനാഥൻപിള്ള, പ്രിയൻ കുമാർ, എ. പ്രതാപൻ, ബി. ബിനീഷ്, എം. ദർശനൻ, സി.ബി. കൃഷ്ണചന്ദ്രൻ, പി.എം. സോമരാജൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ഭരണിക്കാവിലും വമ്പിച്ച സ്വീകരണം നൽകി. കുന്നത്തൂർ മണ്ഡലം കമ്മിറ്റിക്കുവേണ്ടി ഗോപുകൃഷ്ണൻ സ്ഥാനാർഥിയെ സ്വീകരിച്ചു. ഭരണിക്കാവ് ടൗണിൽ റോഡ് ഷോ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ശങ്കരപ്പിള്ള, സി.പി.ഐ നേതാക്കളായ ജി. പ്രദീപ്, വി.ആർ. ബാബു, ആർ. അനീറ്റ, എ.കെ. ഷാജഹാൻ, ആർ. അജയൻ, എ. സലീം, സി.പി.എം നേതാക്കളായ ഷാനവാസ്, സനൽകുമാർ, ഷിബു ഗോപാൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നെടിയവിള, പുത്തൂർ, പൊരീക്കൽ, ചിറ്റുമല, മൺറോതുരുത്ത്, കാരാളിമുക്ക്, മൈനാഗപ്പള്ളി പുത്തൻചന്ത എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പതാരത്ത് റോഡ് ഷോ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എം. വിജയകൃഷ്ണൻ, അബ്ദുൽ റഷീദ്, എൽ. ജോണി, ബി. വിജയമ്മ, ശിവപ്രസാദ്, നൗഷാദ്, വി. രതീഷ്, ഡോ. സി. ഉണ്ണിക്കൃഷ്ണൻ, എ. സലീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.