ശാസ്താംകോട്ട: ഭരണിക്കാവിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംെവക്കാൻ എത്തിയ യുവാവ് പൊലീസ് പിടിയിലായി. ഭരണിക്കാവിലെ മണിമുറ്റത്ത് ഫൈനാൻസ് എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവക്കാനെത്തിയ പരവൂർ നെടുങ്ങോലം ശിവഭവാലയം വീട്ടിൽ ആകാശ് സജി ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് സ്ഥാപനത്തിൽ പണയംെവക്കാൻ എത്തിയ ആകാശ് നൽകിയ ആഭരണം പരിശോധനയിൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിന് തുടർന്ന് സ്ഥാപന അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.
ശാസ്താംകോട്ട ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. 25 ഗ്രാമോളം വരുന്ന മുക്കുപണ്ടമാണ് പണയംവക്കുന്നതിന് ഇയാൾ കൊണ്ടുവന്നത്. മറ്റെവിടെയെങ്കിലും മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോ എന്നും എവിടെ നിന്ന് ലഭിച്ചു എന്നും പൊലീസ് അന്വേഷിക്കുന്നതായി ശാസ്താംകോട്ട ഇൻസ്പെക്ടർ രാജേഷ് അറിയിച്ചു. എസ്.ഐ ഷാനവാസ്, എ.എസ്.ഐ സക്കീർ ഹുസൈൻ, സി.പി.ഒ അലക്സാണ്ടർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.