ശാസ്താംകോട്ട: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് ടാറിങ്ങിനായി അടച്ചതോടെ യാത്രാ ദുരിതം. ഗേറ്റിന്റെ ഇരുവശവും ഉയർത്തി ടാറിങ് നടത്താനാണ് ഗേറ്റ് അടച്ചത്. ഇതിന് വേണ്ടി വശങ്ങളിലെ ടാർ ഇളക്കുകയും മണ്ണ് അടിച്ചിടുകയും ചെയ്തിട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഗേറ്റ് അടച്ചിടുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരുന്നതെങ്കിലും ഇന്ന് പ്രവൃത്തി തീരുമോയെന്ന കാര്യം സംശയമാണ്. മൈനാഗപ്പള്ളി ഗേറ്റ് അടച്ചതുമൂലം മണ്ണൂർക്കാവ് ഭാഗത്തേക്കുള്ള ഗേറ്റ് വഴിയാണ് വാഹനങ്ങൾ പോകുന്നത്.
ഈ റോഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങളുടെ വലിയ നിരയും രൂപപ്പെടുന്നു. കൂടാതെ ഈ ഗേറ്റിൽ മുമ്പ് മെറ്റലിങ് നടത്തുന്നതിന് വേണ്ടി ഇളക്കി മാറ്റിയ സ്ലാബുകൾ വേണ്ട വിധത്തിൽ പുനഃസ്ഥാപിക്കാത്തതിനാൽ യാത്രയും ദുരിതമാണ്. മൈനാഗപ്പള്ളി ഗേറ്റ് ഒഴിവാക്കി മേൽപാല നിർമാണത്തിനുള്ള നടപടി ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.