ശാസ്താംകോട്ട: ഒരാഴ്ചയായി വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് കുടുംബം ഇരുട്ടിൽ, ഒടുവിൽ സഹികെട്ട് കെ.എസ്.ഇ.ബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വടക്കൻ മൈനാഗപ്പള്ളി പടിഞ്ഞാറ് ഒന്നാം വാർഡിൽ ട്രാൻസ്ഫോമർ ജങ്ഷന് സമീപം കല്ലുള്ളയ്യത്ത് വീട്ടിൽ സന്തോഷിനാണ് ഈ ദുരവസ്ഥ. ഒരാഴ്ച മുമ്പ് പെയ്ത മഴയിൽ വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ട കുടുംബം പലതവണ മൈനാഗപ്പള്ളി കെ.എസ്.ഇ.ബി ഓഫിസിൽ പരാതിപ്പെട്ടിട്ടും ഇതുവരെ ഒരു പരിഹാരവും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് കുടുംബത്തിന് കുത്തിയിരിപ്പ് സമരം നടത്തിയത്. ശക്തമായ മഴയിൽ വീട്ടിലേക്ക് ഉള്ള വയർ താഴുകയും റോഡിൽ കൂടി പോയ ഏതോ വാഹനം കുരുങ്ങി മീറ്റർ ബോക്സ് സഹിതം ഇളകി നഷ്ടപ്പെടുകയും ചെയ്തു. വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ നിരവധി തവണ ബന്ധപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. തിങ്കളാഴ്ച വൈകീട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, വാർഡ് മെമ്പർ മനാഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ കുടുംബം കെ.എസ്.ഇ.ബി ഓഫിസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.