ശാസ്താംകോട്ട: കാരാളിമുക്ക് -ശാസ്താംകോട്ട റെയിൽവെ സ്റ്റേഷൻ റോഡിലെ കാടിന് താൽക്കാലിക പരിഹാരം. മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ് ബി. സേതുലക്ഷ്മിയുടെ നേതൃത്വത്തിൽ റോഡിനോട് ചേർന്നുള്ള ഭാഗത്തെ കാട് വെട്ടിത്തെളിച്ചു. കാരാളിമുക്കിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്കുള്ള ഒരു കിലോമീറ്ററിൽ അധികമുള്ള റോഡിന്റെ ഇരുവശവും കാട് മൂടി കിടക്കുകയായിരുന്നു.
ഇതു മൂലം ഇവിടെ വ്യാപകമായി മാലിന്യം നിക്ഷേപിക്കുകയും ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യവുമുണ്ടായിരുന്നു. വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർക്ക് ഒഴിഞ്ഞു നിൽക്കാൻ പോലും കഴിയാത്തവിധം കാട് കയറിയിരുന്നു. റോഡിനോട് ചേർന്നുള്ള കാട് വെട്ടിമാറ്റിയെങ്കിലും ട്രാക്കിനോട് ചേർന്നുള്ള ഭാഗം ഇപ്പോഴും കാട് പിടിച്ച് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.