ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും നേ​രെ അ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

ശാ​സ്താം​കോ​ട്ട: ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ ആ​ൾ പി​ടി​യി​ലാ​യി. മൈ​നാ​ഗ​പ്പ​ള്ളി കോ​വൂ​ർ ആ​കാ​ശ് ഭ​വ​ന​ത്തി​ൽ ജേ​ക്ക​ബ് വൈ​ദ്യ(41)​നെ​യാ​ണ് ശാ​സ്താം​കോ​ട്ട ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഭാ​ര്യ ലീ​ന​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. ജേ​ക്ക​ബും ലീ​ന​യും ത​മ്മി​ലു​ള്ള വി​വാ​ഹം 2014 ഏ​പ്രി​ൽ മൂ​ന്നി​നാ​യി​രു​ന്നു. ഭാ​ര്യ​വീ​ട്ടു​കാ​ർ ന​ൽ​കി​യ 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 1,10,000 രൂ​പ​യും ധൂ​ർ​ത്ത​ടി​ച്ച​ശേ​ഷം കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ലീ​ന​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ണ്ട്. ജേ​ക്ക​ബി​െൻറ ഉ​പ​ദ്ര​വം ഭ​യ​ന്ന് ലീ​ന കു​ട്ടി​ക​ളു​മാ​യി അ​മ്മ​യോ​ടൊ​പ്പം മ​റ്റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മാ​ർ​ച്ച് 22ന് ​ജേ​ക്ക​ബ് മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തു​ക​യും കു​ട്ടി​ക​ളെ​യും ലീ​ന​യെ​യും മാ​താ​വി​നെ​യും അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ‌ ലീ​ന​യു​ടെ കൈ​യു​ടെ എ​ല്ലി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് 2.30ന് ​ജേ​ക്ക​ബ് മ​ദ്യ​പി​ച്ചു​വ​ന്ന് വീ​ണ്ടും ലീ​ന​ക്കും മ​ക്ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും നാ​ലു​വ​യ​സ്സു​കാ​ര​നാ​യ മ​ക​ന് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Violence against wife and children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.