കൊല്ലം: ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകൾക്ക് അശ്ലീല വിഡിയോ അയച്ച യുവാവ് പൊലീസ് പിടിയിലായി. പാലക്കാട് ചേർപ്പുളശ്ശേരിയിൽ താമസിക്കുന്ന കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്ക്പുറം തേവലശ്ശേരി മുക്കിന് സമീപം പീടികത്തറയിൽ സൈനുദ്ദീൻ കുട്ടിയാണ് (39- ഷറഫുദ്ദീൻ) അറസ്റ്റിലായത്.
സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ സൗഹൃദത്തിലാക്കി അവരുമായി ചാറ്റ് ചെയ്ത് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അയക്കുകയായിരുന്നു. അശ്ലീല വിഡിയോ ലഭിച്ച കരുനാഗപ്പള്ളി സ്വദേശിനി ജില്ല പൊലീസ് മേധാവി ടി. നാരായണന് നൽകിയ പരാതിയാണ് ഇയാളെ പൊലീസ് പിടിയിലാക്കിയത്. കൊല്ലം സൈബർ ൈക്രം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിദേശത്തുെവച്ച് സൃഷ്ടിച്ച സ്ത്രീയുടെ പേരിലുള്ള വ്യാജ െപ്രാഫൈൽ ഉപയോഗിച്ചാണ് സ്ത്രീകളുമായി സൗഹൃദമുണ്ടാക്കിയത്.
തുടർന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിൽ കേരളത്തിലെ നൂറുകണക്കിന് സ്ത്രീകളുമായി ഇയാൾക്ക് സമൂഹമാധ്യമത്തിലൂടെ ബന്ധമുണ്ടെന്ന് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ടി. നാരായണെൻറ മേൽനോട്ടത്തിൽ സി ബ്രാഞ്ച് എ.സി.പി സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ സൈബർ ൈക്രം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്. മുഹമ്മദ് ഖാൻ, എസ്.ഐമാരായ മനാഫ്, അജിത്ത്, എ.എസ്.ഐ നിയാസ്, എസ്.സി.പി.ഒമാരായ അരുൺ, സതീശ്, രാജിമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അപരിചിതരായ സ്ത്രീകളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അസ്വാഭികമായത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസ് സഹായം തേടണമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.