ലിഫ്​റ്റ്​ പൊട്ടിവീണ്​ ഏഴു പേർക്ക്​ പരിക്ക്

കൊ​ല്ലം: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ലി​ഫ്​​റ്റ്​ പൊ​ട്ടി​വീ​ണ്​ ഉ​ട​മ​യും ബ​ന്ധു​ക്ക​ളുമുൾ​പ്പെ​ടെ ഏ​ഴുപേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ചി​ന്ന​ക്ക​ട ബീ​ച്ച്​ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​ഹ​ത്ത്​ ഹോ​ട്ട​ലി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ലാ​ണ്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 3.40ഓ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ കൊ​ട്ടി​യം പ​റ​ക്കു​ളം സ്വ​ദേ​ശി റെ​ജി(37), ബ​ന്ധു​ക്ക​ളാ​യ മി​സ്​​ഹാ​ബു​ദീ​ൻ(87), റി​യാ​സ്, ഷൈ​ല, സ​പ്ന, റോ​ഷ്​​നി എ​ന്നി​വ​ർ​ക്കും അ​നീ​ഷ്​ എ​ന്ന​യാ​ൾ​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​ത്. കാ​ലു​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ മി​സ്​​ഹാ​ബു​ദീ​നെ​യും ഷൈ​ല​യെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഹോ​ട്ട​ലി​ന്‍റെ പു​തി​യ കെ​ട്ടി​ടം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഉ​ട​മ​യും ബ​ന്ധു​ക്ക​ളും. പി​റ​കി​ലു​ള്ള സ​ർ​വി​സ്​ ലി​ഫ്​​റ്റി​ൽ ഒ​ന്നാം നി​ല​യി​ലെത്തി​യ​പ്പോ​ൾ റോ​പ്പ്​ പൊ​ട്ടി ലി​ഫ്​​റ്റ്​ താ​ഴേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Seven people were injured when the lift collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.