സ്കൂൾ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ അരി ഏതാണെന്നത്സംബന്ധിച്ച് തർക്കം മുറുകുന്നു

ആര്യാട്:  സ്കൂൾ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ അരി ഏതാണെന്നത് സംബന്ധിച്ച് തർക്കം മുറുകുന്നു, സിവിൽ സപ്ലൈസ് ഇവിടേക്ക് അരി കൊണ്ടു വന്നിട്ടില്ലെന്നും തങ്ങളുടെ അരി അല്ലെന്നും താലൂക്ക് സപ്ലൈ ഓഫിസർ പറയുമ്പോൾ 2020 മാർച്ച് ഒന്ന്  മുതൽ മാവേലി സ്റ്റോറിന്റെ പാക്കിങ് സെന്ററായ ഇവിടെ അരിയുൾപ്പെടെ കൊണ്ടുവന്നിരുന്നതായി ആര്യാട് ലൂഥറൻ സ്കൂൾ ഹെഡ്മിസ്ട്രസ് സി.എൽ. സിസമ്മ പറയുന്നു.

സ്കൂൾ കുട്ടികൾക്കുള്ള അരിയുൾപ്പെടെയുള്ള സാധനങ്ങളും റേഷൻ കടയിലൂടെ വിതരണം ചെയ്യുന്ന എല്ലാ സാധനങ്ങളും പാക്കിങ് നടത്തിയത് ഇവിടെയാണെന്നും അരി പാക്ക് ചെയ്യുന്നത് നേരിൽ കണ്ടിട്ടുണ്ടെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. എന്നാൽ ഇവിടെ പരിശോധന നടത്തിയ താലൂക്ക് സപ്ലൈ ഓഫിസർ പറയുന്നത് ഓണക്കിറ്റിന്റെ പാക്കിങ് മാത്രമാണ് ഇവിടെ നടന്നതെന്നും ഇതിൽ അരി ഇല്ലായിരുന്നുവെന്നുമാണ്.

മാത്രമല്ല പരാതിയെ തുടർന്ന് സ്കൂളിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ഒരു അരി മണി പോലും കാണാനാവാത്ത വിധം മണ്ണിട്ട് മൂടിയ നിലയിലായിരുന്നുവെന്നും പറഞ്ഞു. മഴക്കാലമായതിനാൽ വെളളക്കെട്ട് ഉണ്ടാവാതിരിക്കുവാൻ മണ്ണിട്ടതാണെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞതെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം പി.എസ്‌.സി പരീക്ഷയെഴുതുവാൻ എത്തിയവരുടെ കാറ് മണ്ണിൽ പുതയുകയും ഇതിനിടെ മണ്ണിനടിയിൽ നിന്നു അരി കാണുകയുമായിരുന്നു. തുടർന്ന് ചിലർ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

Tags:    
News Summary - The dispute over which rice was found buried in the school yard has intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.